ഓണക്കളി കളിയ്ക്കാന്‍
ഓണപ്പാട്ട് പാടാന്‍
ഓണത്തപ്പനെ മാടിവിളിക്കാന്‍
എന്റെ നാടിന്റെ മണം
തേടിപ്പോകണം
എന്റെ നാടിന്റെ ഓണക്കാലത്ത്
അപ്പനുമമ്മയും കാതോര്തിരിക്കും
മണല്‍ക്കാടിന്റെ ചൂടിനെ
വലിച്ചെറിഞ്ഞു ഓണം കാണാന്‍
വരുന്ന എനിക്കായി
വര്‍ഷങ്ങള്‍ പുറകിലായി
കെട്ടി മുറുക്കിയ
ഊഞ്ഞാലിന്റെ തുഞ്ചത്തു
ഉണങ്ങിചുരുണ്ട
കവളന്‍ മടല്‍
അതിന്റെ കാത്തിരിപ്പും
എനിക്ക് വേണ്ടി
അമ്പലമുറ്റത്തു മകം നാളില്‍
അര്‍ച്ചന വിളിച്ചു ചൊല്ലുമ്പോള്‍
എന്റെ പെരുമുണ്ടാകും
ആരോ പറയുന്നുണ്ട്
അവന്‍ ഗല്ഫിലല്ലേ എന്ന് ..
അമ്മയുടെ മുഖത്ത് നിറഞ്ഞ ചിരി
എന്റെ കണ്ണില്‍ കാറ്റ്-
അടിച്ചു കേറ്റിയ മണലിന്റെ ചൂരും
ഗ്രന്ഥശാലയില്‍ കവിതാ
രചനാ മത്സരം നടക്കുന്നു..
എഴുതാന്‍ ആയിരുന്നെങ്കില്‍
ഞാനും എഴുതിയേനെ
പെറ്റമണ്ണിനെ കൊതിക്കുന്ന
പ്രവാസിയുടെ നെഞ്ചിന്റെ നൊമ്പരം
പാതാളം മറ്റൊരു പ്രവാസം
പ്രവാസി മറ്റൊരു മഹാബലി
നാടുകാണാന്‍
നാടിനെ കാണാന്‍
വര്ഷം പെയ്തു തോരുന്ന
നാളുകളില്‍
കച്ച കെട്ടി മുറുക്കി
പാല്‍പുഞ്ഞിരിയുമായി ഞാനും എത്തും
ബലി തമ്പുരാന്റെ പകിട്ടോടെ
എണ്ണി തീര്‍ക്കുന്ന ദിവസങ്ങള്‍
ഉത്രാടം തിരുവോണം അവിട്ടം ചൊല്ലി
അകന്നു പോകുന്ന ഓണക്കാലവും
ഒരു പിടിചോറ്
അമ്മയുടെ സ്നേഹം
ചിരിക്കുമ്പോളും
തീരാത്ത കടത്തിന്റെ കണക്കുകള്‍
കണ്ണിലൂടെ വിളിച്ചു പറയുന്ന അച്ഛനും
ഒടുവിലോരുനാല്‍
നമുക്കൊക്കെ എന്തോണം
എന്നൊരു ആശ്വാസ വാക്ക്
കെട്ടുമുറുക്കി വീണ്ടും തിരികെ
പോകാന്‍ തയാറെടുപ്പുകള്‍
ഒരു വിട വാങ്ങല്‍
അടുത്ത ഓണം അടിച്ചു പൊളിക്കണം
എന്ന് കൂട്ടുകാരോടൊരു വാക്ക്
കണ്ണുനീരിലൂടെ ചിരിക്കുന്ന അമ്മ
ഓണം ...എന്നും ഒരു ഗൃഹാതുരത
എനിക്ക്
ഒരു പാട് അക്ഷരത്തെറ്റുകൾ ഉണ്ട് .. തിരുത്തുക...
മറുപടിഇല്ലാതാക്കൂകൊള്ളാം .. നന്നായിട്ടുണ്ട്.. ആശംസകൾ
കവിത കൊള്ളാം.
മറുപടിഇല്ലാതാക്കൂഫോണ്ട് വളരെ ചെറുതായത്കൊണ്ട് വായിക്കാന്‍ വളരെ പ്രയാസമുണ്ട് ശ്രദ്ദിക്കുമെന്ന് കരുതുന്നു.
ആശംസകള്‍.
നിരഞ്ജന്‍ ,
മറുപടിഇല്ലാതാക്കൂകവിത നന്നായി .മണല്‍ക്കാടിന്റെ ചൂടും ,നാട്ടുനന്മകളും നിറഞ്ഞ വരികള്‍ .
ആശംസകള്‍ .
ശ്രീ മാനവധ്വനി, ശ്രീ അഷ്‌റഫ് അമ്പലത് , ശ്രീ മാനത്ത് കണ്ണി
മറുപടിഇല്ലാതാക്കൂഎല്ലാവര്ക്കും നന്ദി .
തെറ്റുകള്‍ അടുത്ത സൃഷ്ടിയില്‍ തിരുത്താന്‍ ശ്രമിക്കാം
വരാൻ വൈകി, നല്ല വരികളാണു. ഇനിയുമെഴുതുക
മറുപടിഇല്ലാതാക്കൂ