സ്വപ്‌നങ്ങൾക്കുള്ളിലെ സ്വപ്‌നങ്ങൾ
*****************************************
******************************
ഇരുളായിരുന്നുവെന്നു ...
ഉള്ളിൽ നിറഞ്ഞ ഇരുള് ...
തപ്പിത്തടഞ്ഞു ഞാനങ്ങനെ ഒരു പാട് ദൂരം നടന്നു ..
പരിചിതമായ മുഖങ്ങൾ ഒരു പാട് മുന്നിലൂടെ കടന്നു .പോയി ..
ഒരു ട്രെയിനിന്റെ സ്പീടുണ്ടായിരുന്നു എന്റെ യാത്രക്ക് ..
മുഖങ്ങളൊന്നും എന്നെ ശ്രദ്ധിക്കുന്നേയില്ല ..
ഒരു പക്ഷെ അവരെന്നെ കാണുന്നുണ്ടാവില്ല എന്ന് സംശയിച്ചു ഞാൻ ..
എങ്കിലും എനിക്കെന്തുകൊണ്ടാണ് ഈ യാത്രയുടെ സ്പീഡ് ഒന്ന് കുറച്ചു
അവരെ നോക്കി ഒന്ന് പുഞ്ചിരിക്കുവാൻ പോലും സാധിക്കാത്തതു ..
പെട്ടന്നൊരു നിമിഷം ഒരു ട്രെയിനിന്റെ ബോഗിക്കുള്ളിലാണ് ഞാനെന്നൊരു തോന്നൽ ..
ഇരുട്ടിൽ നിന്നും ഞാൻ തപ്പിയെടുത്ത നേർത്ത വെളിച്ചത്തെ വീണ്ടും ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട് ട്രെയിൻ ഒരു തുരങ്കത്തിലേക്ക് ഊളിയിട്ടിറങ്ങി .

ശക്തമായ ഒരു ചൂളം വിളി ... കണ്ണ് തുറക്കുമ്പോൾ എന്റെ തൊട്ടടുത്തു നീല വെളിച്ചമായി ബെൽ മുഴക്കി ഫോൺ എന്നെ വിളിച്ചുണർത്താൻ ശ്രമിക്കുകയായിരുന്നു .
ഫോൺ എടുക്കും മുൻപേ സമയമൊന്നു നോക്കി .. രാവിലെ 5.30
ഫോൺ എടുത്തു ചേര്ത്തു ..

അപ്പുറത്തെ തലക്കൽ വിറയാർന്ന ശബ്ദം ... റോബിൻ .... എവിടെയാ നീ
അതിശയത്തോടെ അവൻ ചോദിച്ചു ... എട്ടനെന്നാ ഈ നേരത്ത് ... ????
"ഒന്നുമില്ല ... സ്വപ്‌നങ്ങൾ , എന്തൊക്കെയോ ചീത്ത സ്വപ്നങ്ങൾ ... "
പിന്നീടൊന്നും കേട്ടില്ല .. അപ്പുറത്ത് ഫോൺ കട്ട് ആയി ..

കൂടുതൽ ആലോചിക്കാന്‍ സമയമനുവദിക്കാത്തത് കൊണ്ടാവും റോബിന്‍ ബാത്ത്റൂമിലേക്കോടി .
ഫ്ലാറ്റിന്റെ സ്റെപ്പുകള്‍ ഇറങ്ങി വണ്ടി വരുന്ന സ്ഥലത്തേക്ക് നടക്കുമ്പോള്‍ അവന്‍ ആലോചിച്ചത് എട്ടനെക്കുറിച്ചായിരുന്നു ..അതൊരു പതിവായിരിക്കുന്നു ... ഇടയ്ക്കിടെ ഉള്ള കോളുകള്‍ ..
പേടിയുണ്ടാവും ... കാലം അതല്ലേ ... ചിരിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രിയപ്പെട്ടവരേ മരണം തട്ടിയെടുക്കുന്ന കാലം ..പ്രത്യേകിച്ച് ഈ നാട്ടില്‍ .. ആര്‍ക്കും ഒന്നും പറയാന്‍ കഴിയുന്നില്ലല്ലോ ....

ജീവിതം ഊഹിച്ചെടുത്തു പൂരിപ്പിച്ച് അത് മാറ്റമില്ലാതെ മുന്നോട്ടു പോകുകയാണെങ്കില്‍ നമ്മളെ ദൈവമെന്നു വിളിക്കാമായിരുന്നു .
ഉള്ളില്‍ ഉരുണ്ടു കൂടിയ ചിന്തകള്‍ ഒരു ദീര്‍ഖനിശ്വാസമായി പുറത്തേക്ക് വന്നപ്പോള്‍ ആണ് പിന്നില്‍ ഒരു കാല്‍പ്പെരുമാറ്റം കേട്ടതും ..
തിരിഞ്ഞു നോക്കുമ്പോള്‍ ഇരുട്ടില്‍ ഒരു നീണ്ട രൂപം ..
സൂക്ഷിച്ചു നോക്കിയാ റോബിന്റെ ഉള്ളില്‍ അറിയാതെ ഒരു ആന്തലുണ്ടായി ..
നല്ല നീളമുള്ള വൃദ്ധനായ ഒരു മനുഷ്യന്‍ ..എന്നാല്‍ ശരീരത്തിന് നല്ല ആരോഗ്യമുള്ളതു പോലെ ... അവന്‍ നില്‍ക്കുന്നതിനും പിന്നിലായി .ശക്തമായ കാല്‍വെപ്പുകളോടെ നടന്നു നീങ്ങുകയാണയാള്‍ ..
ഇടത്തേക്ക് തിരിഞ്ഞു അയാളെ തന്നെ നോക്കി അവനങ്ങനെ നിന്നു. അടുത്തെത്തിയപ്പോള്‍ രൂക്ഷമായ ഒരു നോട്ടം .. അയാളുടെ കണ്ണിലെ അഗ്നി തന്റെ കണ്ണുകളെ ചുട്ടു ചാമ്പലാക്കും പോലെ തോന്നി അവനു .. സൂക്ഷിച്ചു അവനെ നോക്കിക്കൊണ്ട് തന്നെ അയാള്‍ മുന്നോട്ടു നടന്നു നീങ്ങി ...

ഒരിക്കല്‍ കൂടി മാത്രമേ തല തിരിച്ചു റോബിന്‍ അയാളെ നോക്കിയുള്ളൂ ... അയാളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു .. തല നിറയെ നരച്ചു തിളക്കമുള്ള മുടിയാല്‍ മൂടപ്പെട്ടിരുന്നു ... കാഴ്ച മറയുന്ന പോലെ ... അയാളുടെ കാലടിയുടെ ശബ്ദം അവന്റെ ചെവിയിലേക്ക് മുഴക്കമായി നിലകൊണ്ടു ..
ആദ്യമായി ഒരു പ്രാര്‍ത്ഥന .. ഓഫീസ് വണ്ടി എത്രയും വേഗം വന്നിരുന്നെങ്കില്‍ എന്ന് അറിയാതെ അവന്‍ പ്രാര്‍ഥിച്ചു പോയി .. അതിനൊപ്പം നിന്നിരുന്ന സ്ഥലത്ത് നിന്ന് താഴേക്കിറങ്ങി റോഡിലേക്ക് പതിയെ നടന്നു അവന്‍ ... ഇടക്കൊന്നു തിരിഞ്ഞു നോക്കുമ്പോള്‍ അയാള്‍ അവിടെ തന്നെ ഉണ്ടായിരുന്നു ... ഉള്ളില്‍ നിന്നാരോ വിളിച്ചു പറഞ്ഞു ... അവനിത് വരെ കേള്‍ക്കാത്ത അയാളുടെ ശബ്ദത്തില്‍ ....
"റോബിന്‍ നിന്നെ കൊണ്ടുപോകുവാന്‍ വന്നതാണ് ഞാനെന്നു .. "
റോഡില്‍ വണ്ടി കാത്തുള്ള നില്‍പ്പിനു നീളം കൂടുന്ന പോലെ ... ദൂരെ നിന്നൊരു കോസ്ടര്‍ ബസ് പാഞ്ഞു വരുന്നത് മാത്രമേ അവനു ഓർമയുണ്ടായിരുന്നുള്ളൂ ... തന്നെ എടുക്കുവാന്‍ വന്ന കമ്പനി വണ്ടി ആണത് എന്നാ ആശ്വാസം അവന്റെ മുഖത്ത് നിഴലിച്ചു. പിന്നിലോരാള്‍ തന്നെ മാത്രം നോക്കി എന്തിനോ നില്‍ക്കുന്നു എന്നാ ബോധം മറന്നു വണ്ടിക്കുള്ളിലേക്ക് എത്തിപ്പെടാൻ അവന്റെ ശരീരം അവനെ ക്ഷണിച്ചുകൊണ്ടേയിരുന്നു...
ഒരിക്കലും പ്രതീക്ഷിക്കാത്ത സ്പീഡിൽ
പാഞ്ഞു വന്ന വണ്ടി റോബിന്റെ തൊട്ടടുത്തെത്തുംപോൾ ഭ്രാന്തു പിടിച്ചത് പോലെ വീണ്ടും സ്പീഡ് കൂടുകയാണ്ണ്ണ്ടായത്. തന്റെ മരണമാണാ വരുന്നതെന്ന തിരിച്ചറിവിൽ ജീവ
രക്ഷാർഥം വെട്ടിത്തിരിഞ്ഞവൻ ഇടത്തേക്ക് തിരിഞ്ഞു ചാടി ദൂരേക്ക് തെറിച്ചു വീണു . സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ വണ്ടിയിൽ നിന്നുള്ള അലർച്ചകൾ . കിടന്ന കിടപ്പിൽ
റോബിൻ നോക്കിയത് വണ്ടിയിലേക്കായിരുന്നില്ല.പകരം അയാൾ അവിടെ ഉണ്ടോ എന്നായിരുന്നു . വലിയൊരു സ്ഫോടനശബ്ദത്തോടെ വണ്ടി പൊട്ടിത്തെറിച്ച തീയുടെ കനലുകൾ അയാളുടെ കണ്ണിൽ ആളുന്നത്തു കണ്ടു റോബിൻ പേടിയോടെ കണ്ണുകൾ അടച്ചു .

മനസിലേക്ക് പ്രിയപ്പെട്ടവരുടെ മുഖം കൂട്ടുകാരുടെ മുഖം . വിതുമ്പലമർത്തി റോബിൻ എഴുന്നേറ്റു നില്ക്കുവാൻ ശ്രമിച്ചു .അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .
"റോഡിൽ നിന്ന് സ്വപ്നം കണ്ടു കരയാതെ വണ്ടിയിൽ കേറടാ "
സ്ലോമൊയുടെ ശബ്ദം.
പതിയെ റോബിൻ കണ്ണുകൾ തുറന്നു .കണ്മുന്നിൽ ഓഫിസിലെ വണ്ടി. ചിരിയോടെ സ്ലോമോ. പിന്നിൽ തന്നെ നോക്കുന്ന കൂട്ടുകാർ . ആശ്വാസം നിറഞ്ഞ മുഖവുമായി റോബിൻ എല്ലാവരെയും നോക്കി. പതിയെ വണ്ടിയിലേക്ക് . എല്ലാവരും അവനെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു..

വണ്ടിക്കുള്ളിൽ ഇരുന്നശേഷം വിറയ്ക്കുന്ന ചുണ്ടുകളുമായി
വിതുമ്പലടക്കി അവൻ പതിയെ നോക്കി
വിതുമ്പലടക്കി അവൻ പതിയെ നോക്കി
അവിടെ അല്പ്പം അകലെയായി അയാൾ . തന്നെ തന്നെ നോക്കിക്കൊണ്ട് . തന്റെ
കണ്ണുകളെ കീഴ്പ്പെടുത്തിക്കൊണ്ട് ...
കണ്ണുകളെ കീഴ്പ്പെടുത്തിക്കൊണ്ട് ...
സിഗ്നൽ കടന്നു മറയുമ്പോൾ റോബിൻ ആദ്യമായി പ്രാർഥിക്കുകയായിരുന്നു . അപകടങ്ങൾ ഒഴിയുവാനുള്ള പ്രാർത്ഥന .
ഇടയിലെപ്പോഴോ പാതിമയക്കത്തിൽ
മറ്റൊരു പുതിയ സ്വപ്നത്തിലേക്ക് അവൻ വഴുതിവീണു

നിരഞ്ജൻ