1. ഇനിയെന്റെ നിമിഷങ്ങളില്‍
ഇനിയെന്റെ കണ്ണുകളില്‍ നീയില്ല
നെഞ്ഞിലെരിഞ്ഞ കനലില്‍ ചിതകൂട്ടി
ഒരു പിടി അരിയും പൂവും നുള്ളിയിട്ടു
കണ്ണുനീര്‍ മറച്ചു ഞാന്‍
നിന്നെ കത്തിച്ചു കളഞ്ഞ ആ നിമിഷം
2. നിമിഷങ്ങള്‍ ....
പെയ്തൊഴിയാത്ത മഴ പോലെ
നിന്റെയോപ്പം പ്രണയം
പറഞ്ഞ നിമിഷങ്ങള്‍
നിന്റെ കണ്ണുകളില്‍ കൊതിയോടെ
നോക്കിയിരുന്ന നിമിഷങ്ങള്‍
നിന്റെ കണ്ണുനീര്‍ ചുണ്ടുകളില്‍
ഒപ്പിയെടുത്ത നിമിഷങ്ങള്‍
ഒടുവില്‍ നിന്റെ പ്രണയത്തെ
തിരസ്കരിച്ച നിമിഷങ്ങള്‍
നിമിഷങ്ങള്‍ അവസാനിക്കുന്നില്ല
ഓര്‍മകളും ...
അവസാന നിമിഷങ്ങളില്‍
എനിക്കൊര്‍ക്കുവാന്‍
എന്റെ ഒളിചോട്ടത്തിന്റെ നാളുകള്‍ മാത്രം..
3. ചിലപ്പോള്‍ നിമിഷങ്ങളുടെ
നിറം ചുവപ്പായിരുന്നു
അത് പാര്‍ട്ടിക്കാരുടെ
കൊടിയുടെ നിറമായിരുന്നോ
അതോ അമ്പലത്തിലെ
വെളിച്ചപ്പാടിന്റെ ചിലമ്പിന്റെ നിറമോ
അപ്പന്‍ ചവിട്ടിക്കൊന്നു കെട്ടിത്തൂക്കിയ
അമ്മച്ചിയുടെ നാഭിയില്‍
നിന്നോലിച്ച ചോരയുടെ നിറമോ
എന്റെ നിമിഷങ്ങളില്‍ എന്നും നിറയുന്നു
മുദ്രാവാക്യം വിളികളുടെ ഗര്‍ജനം
വെളിച്ചപ്പാടിന്റെ ഭ്രാന്ത് കയറിയ തുള്ളല്‍
സാരിത്തുമ്പില്‍ തൂങ്ങിയാടിയ അമ്മച്ചി
ഭ്രാന്ത് പിടിക്കുന്ന നിമിഷങ്ങള്‍
4. മിഴിനീര് പൊഴിയുന്ന നിമിഷങ്ങള്‍
നിന്റെ നെഞ്ചിലെ കനലില്‍
കാച്ചിയെടുത്തതു പ്രണയമോ
കാമമോ പ്രതികാരമോ
മചിന്‍ പുറത്തെ രഹസ്യസമാഗമങ്ങള്‍
രാത്രിയുടെ നിമിഷങ്ങളെ
രതിയില്‍ മൂടിയപ്രണയകാലം
ഒടുവില്‍ നിമിഷങ്ങള്‍ സമ്മാനിച്ചത്
വേര്പാടോ വേദനയോ
അച്ഛനെ അറിയാത്ത കുഞ്ഞിന്റെ കരച്ചിലോ
5. നിമിഷങ്ങള്‍ക്ക് ദൈര്‍ഖ്യം കുറഞ്ഞപ്പോള്‍
രാത്രിയും പകലും പിണങ്ങി നിന്നപ്പോള്‍
കുറ്റം കേട്ടത് പാവം വിധിക്ക്
താമരക്കു വേണ്ടി ചിലവിടാന്‍
നിമിഷങ്ങള്‍ കുറവാണെന്ന്
സൂര്യന്‍ പരാതി പറയുന്നു
ഓരോരോ നിമിഷവും കാത്തിരിപ്പാണെന്നു
എന്നോട് ചൊല്ലിയതാര്
കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ക്ക് നീളം കൂടുന്നു
വേരു മുളച്ചു താഴെക്കിറങ്ങുന്നു
ഞാനും ഒരു മരമായതു പോലെ
കാത്തിരിക്കുന്ന സ്നേഹമരം
6. ദൂരേക്ക് നിന്നെ എറിഞ്ഞു
കളഞ്ഞ നിമിഷങ്ങള്‍
ഇപ്പോള്‍ എന്നോട്
കണക്ക് ചോദിക്കുന്നു
ഞാന്‍ നഷ്ടപ്പെടുത്തിയ
നിന്റെ ജീവന്റെ കണക്കുകള്‍
നീ എനിക്കൊരു നഷ്ടമാണെന്ന്
എനിക്ക് തോന്നിയിട്ടേയില്ല
കാരണം നാഴിക മണിയിലെ
ഓരോ നിമിഷ ചലനങ്ങളും
എന്നോട് പറഞ്ഞത് നിന്റെ സാമീപ്യം മാത്രം
പ്രണയം പറഞ്ഞ നിമിഷമായി
എന്നില്‍ അലിഞ്ഞു ചേരുകയായിരുന്നു നീ
നഷ്ടങ്ങളുടെ കണക്ക് ചോദിക്കുന്ന
നിമിഷങ്ങളോട് ഞാന്‍ വിളിച്ചു പറയും ...
നീന്റെ ജീവന്‍ എന്നിലാണ്
അലിഞ്ഞു ചേര്‍ന്നതെന്ന്
7. പെയ്തു തോരുന്ന ഓരോ മഴത്തുള്ളിയും
എന്നോട് പറഞ്ഞത് നമ്മുടെ പ്രണയമായിരുന്നു
തുറന്നിട്ട ജനാലയും കടന്നു
അകത്തേക്ക് പറന്നു വന്ന ഓരോ കരിയിലകളും
എന്നോട് പറഞ്ഞത് കാത്തിരുന്നു ചിതല്‍ തിന്ന
നിന്റെ ഓര്‍മകളും
പച്ചയിലയായിരുന്നു നീ എനിക്ക്
എങ്കിലും എന്റെ നിമിഷങ്ങള്‍ മൌനതിലാണ്ടത്
എന്ത് കൊണ്ടാണ് സഖീ
8. നിമിഷ കവികളുടെ വരികള്‍ക്ക്
ചോരയുടെ കടുത്ത ചുവപ്പ് നിറം
വിപ്ലവം പറഞ്ഞവന്റെ നിമിഷങ്ങളില്‍
വിശപ്പിന്റെ വിളി
ഓരോരോ നിമിഷങ്ങളെയും ഒരു
വേസ്റ്റ് ബോക്സിലാക്കി ഞാന്‍ ദൂരെക്കെരിയുന്നു
നിമിഷങ്ങളെണ്ണി ജീവിക്കാന്‍ ഭയമാണ്
അടുത്ത് വരുന്ന മരണത്തിന്റെ നിമിഷങ്ങളിലേക്ക്
ചെവിയോര്‍ത്തു ഞാന്‍ ഇവിടെയുണ്ടാകും
നഷ്ടമായ നിമിഷങ്ങളിലേക്ക് മുഖം
തിരിചിരിക്കാന്‍ ഞാന്‍ പഠിച്ചിരിക്കുന്നു
9. ആയുസിന്റെ അവസാന നിമിഷങ്ങളില്‍
കൊതിച്ചതോന്നു മാത്രമായിരുന്നു
സ്നേഹമാര്‍ന്ന ഒരു തലോടല്‍
ഏതോ നിമിഷത്തില്‍ വിട്ടു പിരിഞ്ഞ അമ്മയെ
കാത്തിരുന്നിട്ടു കാര്യമില്ല
കണക്ക് പറഞ്ഞെല്ലാം എഴുതി വാങ്ങി
അടക്കം ചെയ്യാനുള്ള കാശിന്റെ
വരവ് ചെലവ് കൂട്ടുന്ന മക്കളെ കാത്തിരിക്കാം
ഒടുവില്‍ അവസാന നിമിഷത്തില്‍
സ്വപ്നമായി വന്നു തലോടിയത് അമ്മതന്നെ
നാവിലൂരിയ അവസാന തുള്ളി വെള്ളത്തിന്
അമ്മിഞ്ഞപ്പാലിന്റെ മധുരവും
posted by
നിരഞ്ജന്‍ തംബുരു (സുജിത്ത് തംബുരു)
വെറുതെ ചില നിമിഷ കവിതകള്‍
മറുപടിഇല്ലാതാക്കൂപൊട്ടത്തരങ്ങള്
നിമിഷം എന്നാ തീം
തെറികള്‍ പ്രതീക്ഷിക്കുന്നു ഹിഹി
കൊള്ളം... നല്ലകവിതകള്‍... ആരും തെറിപറയുകയില്ലട്ടോ.... :)
മറുപടിഇല്ലാതാക്കൂനിമിഷം തോന്നുന്നതോക്കെയും നഷ്ടമാണല്ലോ
മറുപടിഇല്ലാതാക്കൂകവിതകളില് എല്ലാം ഒരു വലിയ നഷ്ടം ഒളിഞ്ഞിരിക്കുന്നുവല്ലോ
നഷ്ടങ്ങള്‍ സമ്മാനിക്കുന്നവരോടുള്ള രോഷവും ..
ആരും തെറി പറയില്ല പക്ഷെ ദൈര്‍ഖ്യം എന്നാണോ ദൈര്‍ഘ്യം എന്നല്ലേ ശരി എന്ന് മാത്രം ഞാന്‍ ചോദിക്കുന്നു .
ഇത്രയും നന്നായി എഴുതുമ്പോള്‍ അക്ഷര തെറ്റുകള്‍ കൂടി ഇല്ലാതിരുന്നാല്‍ മനോഹരം ആയിരിക്കും
അത് ഈ മംഗ്ലീഷ് വരുത്തുന്നതാണ് ..എന്നാലും