2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

സര്‍പ്പംപാട്ട്


പുള്ളുവന്‍ പാടുന്ന പാട്ടിന്റെ ഈണത്തില്‍
കോമരം തുള്ളുന്ന താളത്തിനോപ്പിച്ചു
തുള്ളുവാന്‍ നാഗമായ്‌
ഞാനുമുണ്ടേ …..
അപ്പുറം തുള്ളുന്ന മറുതയും
…പിന്നെ
ഇപ്പുറം തുള്ളുന്ന രക്ഷസും….
പേടിച്ചു ഞാനൊന്നു കണ്ണടച്ചു….
നാഗരാജാവെന്താ ആടി വരാത്തെ?
അമ്മേ ദേവി നിന്‍ തൃപ്പാദപൂജകള്‍
എല്ലാം കഴിച്ചിതാ പൂജാരി
നീയിനി കോമരമായോന്നു തുള്ളിടുമോ ?
കൂടെ നിന്‍ ദാസനാം നാഗനൊന്നാടിടട്ടെ
തെക്കേ മൂലയില്‍ ചമ്രംപടിഞ്ഞു
പുള്ളുവന്‍ പാടുന്നു നാഗഗീതം…
കൂടെ തിമിര്‍ക്കുവാന്‍ ചെണ്ടമേളം…
ശ്രീ നാഗരാജാവേ ആടിവരൂ….
ശീല്ക്കാരമാടുന്ന പാമ്പിന്‍റെ പൊത്തില്‍,
നൂറും പാലും നിവേദിച്ചു ഞാന്‍ …
നോമ്പേടുത്തോന്നായി കാപ്പും പൂണൂലും
ഒറ്റനാളത്തെക്കെന്‍ ബ്രാഹ്മണത്വം…….
കോമരമായുറഞ്ഞമ്മ വന്നു..
കൂടെ കോലമായ് വന്നതോ നാണുമൂപ്പന്‍…
പൂക്കുല മാറ്റി ഞാനൊന്നുനോക്കി..
കരിനാഗമായി ഞാനാടിതുടങ്ങി…
കത്തും വിശപ്പുമായ്‌ അഗ്നിദേവന്‍…
കൂട്ടിന്നു ശൂരനാം ഭല്‍ഗുനനും…
ഗാംഡവം ഭക്ഷിക്കാന്‍ അഗ്നിയെത്തി..
പിന്നെ മണ്ണാറിയശാല നാഗലോകം..
ആടിത്തിമിര്‍ത്തു ഞാന്‍ നാഗക്കളത്തില്‍
നാഗരാജാവിന്‍റെ കോലം തുടച്ചു ഞാന്‍..
മണ്ണാറശാലയിലെ ദൈവങ്ങളെ കണ്ടു
എന്നമ്മ വീടിന്‍റെ മുറ്റത്തുതുള്ളി ഞാന്‍…
തുള്ളിക്കുഴഞ്ഞു കളത്തില്‍ വീഴുമ്പോള്‍
ശ്രീ കൊവിലിനുള്ളില്‍ ആക്രോശം കേട്ടു…
കാണിയായ് വന്നൊരു സുന്ദരിപ്പെണ്‍കൊടി
ഉറഞ്ഞു തുള്ളിടുന്നു ഉടവാളുമായ്…
“ആരാണ് വന്നത്? ആരാണ് വന്നത് ?
“”അമ്മയാണ് ഞാന്‍ “”
“എന്താ വന്നത്? എന്താ വന്നത് ?”
“ബ്രാഹ്മണപ്പൂജാരി മതിയെനിക്ക് “
അമ്മ മടിത്തട്ടില്‍ തളര്‍ന്നു കിടക്കുമ്പോള്‍
വെറുതെ ചോദിച്ചുപോയി ഞാന്‍..

“അമ്മേ …ദൈവങ്ങളും അയിത്തം കല്പ്പിക്കുവാന്‍ തുടങ്ങിയോ ?”

നീരാഞ്ജനം ( സുജിത്ത് മുതുകുളം )

2 അഭിപ്രായങ്ങൾ:

  1. വരികള്‍ക്ക് നല്ല താളമുണ്ട്
    ആശയവും നല്ലത്
    പിന്നെന്താ കുഴപ്പം ?
    ഒന്നുമില്ല
    നന്നായിരിക്കുന്നു .. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ