2012, ജൂൺ 20, ബുധനാഴ്‌ച

വിഡ്ഢികളുടെ സ്വര്‍ഗ്ഗം ...


















ഇന്നലെയുടെ മുഖപടം 
ഇവിടെ കൊഴിഞ്ഞു വീഴുകയാണ് . 
ഇന്നിന്റെ നെഞ്ചില്‍ പകരം ഉദിക്കുന്നത് 
ഒരു പുതിയ സൂര്യന്‍ . 
മറവിയുടെ താളുകളിലേക്ക് 
സ്വയം വിടപറഞ്ഞു പോയ 
ഓര്‍മകളെ തിരിച്ചു പിടിക്കാന്‍ 
ഒരു പാഴ്ശ്രമം പോലും നടത്താതെ 
ഞാന്‍ ഇന്നും ഇവിടെയുണ്ട് . 

ഒറ്റപ്പെടല്‍ വേദനയാണെന്ന് 
പറഞ്ഞതാരാണ് . 
ഇവിടെ എനിക്ക് കൂട്ടായി 
ശവമജ്ഞങ്ങളുണ്ട്  
രാവില്‍ എന്നെ നോക്കി 
ചിരിക്കുന്ന കുഴിമാടങ്ങള്‍ 

ഈ രാവിലെപ്പോഴോ 
ഒരു ഞെട്ടലായി 
എന്റെ നിദ്രയ്ക്കു
ഭംഗമേല്പ്പിക്കുന്ന 
പൊട്ടിചിരികളുമായ്
ഈ നാലുകെട്ടില്‍ 
ചുറ്റി നടക്കുന്ന 
കരയാനറിയാത്ത 
പ്രേതരൂപങ്ങള്‍ .. 

ഓരോ രാവും പെയ്തു തോരുവോളം 
ഞാനവര്‍ക്ക് കാവലിരിക്കാരുണ്ട്. 
കറുപ്പ് നിറമുള്ള  കരിമ്പടം പുതച്ചു
അവരെ ചുറ്റി നടക്കുന്ന 
എന്റെ രൂപത്തെ നോക്കി 
പകല്‍ വെളിച്ചത്തില്‍ 
ശവം തീനിയെന്നു വിളിചെന്നെ 
പരിഹസിക്കുന്നവരെ ഞാന്‍ ശ്രദ്ധിക്കാറില്ല .

കാരണം 
അവരുടെ കണ്ണുകളില്‍ 
നോക്കുവാന്‍ ഭയമാനെനിക്ക്  
മനുഷ്യനെ ഭയക്കുന്ന 
മനുഷ്യക്കൊലമാണ് ഞാന്‍ 

കൊല്ലാന്‍ പഠിച്ച മനുഷ്യനെ 
കൊന്ന ശവത്തിന്റെ മാറില്‍ 
വീണ്ടും പച്ചിരുംപിന്റെ മൂര്‍ച്ച 
അറിയിച്ചു ഉന്മാദം കൊള്ളുന്നവരെ 
ഭയന്ന് തുടങ്ങിയ കാലം എനിക്ക് തന്നെ ഓര്‍മയില്ല 

ദൈവത്തിനെ കല്ലാക്കി മാറ്റിയവന്‍ 
സഹജീവന്റെ തുടിപ്പുകള്‍ക്കിടയില്‍ 
ജനനതിന്റെയും മരണത്തിന്റെയും കാലം 
കവടി നിരത്തി നിര്‍ണയിച്ചവന്‍.

നാളും നേരവും സമയവും നോക്കി 
അമ്മവയര്‍ കുത്തിക്കീറി 
ജനിപ്പിചു സ്വയം ദൈവമാകുന്നവന്‍ . 
കര്‍ക്കിടക വാവിന്റെ ആണ്ടുബലിക്കിടയില്‍  
കടാരയുടെ തിളക്കം ഭയന്ന് . 
മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന 
ചന്ദ്രനെ നോക്കി കണ്ണുരുട്ടി  
പിടയുന്ന ജീവനില്‍ 
പച്ചിരുമ്പിറക്കി കാലനാകുന്ന 
മറ്റൊരുവന്‍ . 

ഇവന് ഞാന്‍ എന്ത് പേര് നല്‍കണം . 
മനുഷ്യനെന്നോ കാലനെന്നോ 
അതോ ദൈവമെന്നോ .. 
അത്താഴപൂജയുടെ നിവേദ്യം കഴിച്ചിട്ട് 
ലോകത്തിനു നേരെ കണ്ണും പൊത്തി
രാവില്‍ കള്ളനെപ്പോലെ നീരാടാന്‍ 
ഇറങ്ങുന്ന കല്ലില്‍ കൊത്തിയ 
ദേവ ചൈതന്യമേ .. 

ഇവനല്ല മനുഷ്യന്‍ 
നീയാണ് മനുഷ്യന്‍ 
അവന്‍ ദൈവവും .. 
മനനം ചെയ്യാന്‍ കഴിവ് നല്‍കി 
നിന്റെ ആലയില്‍ 
നീ വാര്‍ത്തെടുത്ത 
ഉത്കൃഷ്ടമായ സൃഷ്ടി . 
സൃഷ്ടിയില്‍ പതിച്ച 
സൂര്യകിരണങ്ങള്‍ 
തിരികെ പ്രതിഭലിച്ചു
സൂര്യന് വസൂരിക്കുത്തുകള്‍ 
നല്‍കുന്നു .. 

ശ്രീകോവില്‍ ചെര്‍ത്തടച്ച്  
കള്ളയുറക്കം നടിച്ചു 
നീ ഇരുന്നോളൂ ... 
പക്ഷെ ഞാന്‍ എല്ലാം കാണുന്നുണ്ട് .. 
എന്റെ ശവക്കൂനയിലെ രോദനം 
ഞാന്‍ കേള്‍ക്കുന്നുമുണ്ട് . 

പക്ഷെ ...
പുറത്തേക്കു ഞാനില്ല 
നിന്റെ ലോകം എനിക്കന്യമാണ് 
ഇതാണെന്റെ ലോകം 
ഇവിടെ ഞാനാണ് രാജാവ് .. 
നിങ്ങള്‍ കൊയ്തെടുത്ത 
തലയോട്ടികള്‍ എനിക്ക് തലപ്പാവുകള്‍ .. 
നിങ്ങള്‍ കടിച്ചു വലിച്ചെറിഞ്ഞ 
എല്ലിന്‍ കഷ്ണങ്ങള്‍ 
എനിക്കുള്ള ഹാരങ്ങളും ..

രാവില്‍ നൃത്തം ചെയ്യുന്ന ആത്മാക്കള്‍ 
എന്റെ പ്രജകളും .. 
ഇവിടെ നില്‍ക്കാം ഞാന്‍ 
നിങ്ങളെ കാണാത്ത പടി .. 
ഓരോ രാവും പുലരുമ്പോള്‍ 
ഇവിടെ വന്നെത്തുന്ന 
ഓരോ ശവവും 
എന്നോട് പറയാറുണ്ട്.. 
തിരിഞ്ഞു നോക്കരുത് 
ഭയന്ന് പോകുമെന്ന് .. 
ഈ രാവിന്റെ പുസ്തകവും 
ഞാന്‍ അടയ്ക്കുകയാണ് ..
സ്വയം മറക്കുകയാണ് 
നാളെ പുലരുമ്പോള്‍ കൂട്ടായി 
അടുത്ത മഞ്ജമെത്തും.. 
പുതിയോരുവന്റെ ശവമന്ജം . 
ദേഹം ഉപേക്ഷിച്ചു മാറി നില്‍ക്കുന്ന 
ദേഹിയെ കാണുവാന്‍ കഴിയുന്ന 
ഈ ശവക്കൂനയിലെ ഞാനെന്ന 
രാജാവ് അധികാരത്തോടെ അവനോടു 
ചോദിക്കും .. 

എത്ര വെട്ടു കിട്ടി .. 
അമ്പതോ .. നൂറോ .. 
പരസ്പരം നോക്കി 
ഞങ്ങള്‍ പൊട്ടിച്ചിരിക്കും 
തിരിഞ്ഞു നോക്കി പരിഹസിക്കും 

ഹഹഹഹ് വിഡ്ഢികളുടെ സ്വര്‍ഗമേ ... 
കോമരങ്ങള്‍ തുള്ളുന്നത് നിങ്ങള്‍ 
കാണുന്നില്ലേ .. 
നിങ്ങളുടെ സമയം ഇതാ വരുന്നു 

നീരാഞ്ജനം(സുജിത്ത് മുതുകുളം)

9 അഭിപ്രായങ്ങൾ:

  1. കൊല്ലാന്‍ പഠിച്ച മനുഷ്യനെ
    കൊന്ന ശവത്തിന്റെ മാറില്‍
    വീണ്ടും പച്ചിരുംപിന്റെ മൂര്‍ച്ച
    അറിയിച്ചു ഉന്മാദം കൊള്ളുന്നവരെ
    ഭയന്ന് തുടങ്ങിയ കാലം എനിക്ക് തന്നെ ഓര്‍മയില്ല..
    നന്നായിട്ട്ണ്ട്രാ നിരൂ....!

    മറുപടിഇല്ലാതാക്കൂ
  2. കവിത കൊള്ളാം.ശവമഞ്ചമാണ് ശരി.

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2012, ഓഗ 19 2:15:00 AM

    THANKS INTIMATE STRANGER (DRISHYAKKOCHE .. )
    THANKS TO IKKAKKAA ...
    NANDI RAMESH .. SHARIYAAKKAAM

    മറുപടിഇല്ലാതാക്കൂ
  4. പുറത്തേക്കു ഞാനില്ല
    നിന്റെ ലോകം എനിക്കന്യമാണ്
    ഇതാണെന്റെ ലോകം
    ഇവിടെ ഞാനാണ് രാജാവ് ..
    കൊള്ളാം സുജിത്ത്.

    മറുപടിഇല്ലാതാക്കൂ
  5. നമ്മള്‍ സത്യത്തില്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ആണ് എന്ന് വിളിച്ചുപറയുവാന്‍ ശ്രമിക്കുന്നു ഈ കവിത. വിഷയത്തില്‍ മുറുക്കെ പിടിക്കാതെ പരന്ന എഴുത്തിന്റെ രീതിയാണ് താങ്കള്‍ സ്വീകരിച്ചത് . ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. നിങ്ങളുടെ സമയം ഇതാ വരുന്നു
    നന്നായിരിക്കുന്നു.

    ഇത്ര കൂടുതൽ വരികൾ വേണോ

    മറുപടിഇല്ലാതാക്കൂ
  7. നല്ല മൂര്‍ച്ചയുള്ള വരികള്‍ ആണ്.
    രമേശ്‌ജി ചൂണ്ടി കാണിച്ച പോലേ ചില അക്ഷര തെറ്റുകള്‍ വേറെയും ഉണ്ട്..
    അത് ഈ മംഗ്ലീഷ് വരുത്തുന്നതാ .......
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ