2014, ജനുവരി 23, വ്യാഴാഴ്‌ച

പ്രിയപ്പെട്ട ഗന്ധര്‍വന്‍ ..

മുതുകുളം എന്നാ എന്റെ കൊച്ചു ഗ്രാമത്തില്‍ ഞവരക്കല്‍ എന്ന വലിയ തറവാട്ടില്‍ പൂത്തുനില്‍ക്കുന്ന പാലകളിലെ സുന്ദരികളായ യക്ഷികളും സര്‍പ്പക്കാവിലെ നാഗത്താന്മാരും ഇന്നും അനുഭവിച്ചറിയുന്നൊരു ഗന്ധമുണ്ട് ,,അവര്‍ക്ക് മാത്രം നഷ്ടമാകാത്തോരു സുഗന്ധം ,കൂട്ടിനു ഗംഭീര്യമേറിയ ഒരു ശബ്ദവും ..ഞങ്ങളുടെ പ്രിയപ്പെട്ട പപ്പേട്ടന്റെ , മലയാള സിനിമക്ക് പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും രതിയുടെയും അവിസ്മരണീയമായ മുഖങ്ങള്‍ സമ്മാനിച്ച ഞങ്ങളുടെ സ്വകാര്യ അഹങ്കാരം ...നമ്മുടെ പ്രിയപ്പെട്ട ഗന്ധര്‍വന്‍.ശ്രീ പി പദ്മരാജന്‍ .1945 മേയ് 23 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി പിറവിയെടുക്കുമ്പോള്‍ ആ അച്ഛനോ അമ്മയോ അറിഞ്ഞിരുന്നില്ല ..മലയാളിയുടെ പ്രണയസങ്കല്‍പ്പങ്ങളെ മാറ്റി മറിക്കുവാന്‍ പോകുന്ന വിഖ്യാത സംവിധായകനായി ആ കുട്ടി മാറുമെന്ന് അതെ അവന്‍ വളരെ പെട്ടന്നാണ് മാറിയത് ..മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരത്തു കോളേജ് വിദ്യാഭ്യാസവും കഴിഞ്ഞു ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി ഒതുങ്ങിക്കൂടുവാന്‍ കഴിഞ്ഞില്ല ..പപ്പേട്ടന് ...എഴുത്തിന്റെ വഴികളിലെ പുതുമ തേടി അലയുകയായിരുന്നു അദ്ദേഹം ..അദ്ദേഹം കണ്ടെത്തിയതൊക്കെ പുതുമകളും പുതിയ ഓര്‍മകളും പുതിയ സുഖങ്ങളും ആയിരുന്നു എന്ന് നമ്മളൊക്കെ അനുഭവിച്ചറിഞ്ഞു . പ്രയാണം എന്ന ആദ്യ ചിത്രം ...തിരക്കഥയെഴുതി പി പദ്മരാജന്‍ എന്ന പപ്പേട്ടന്‍ മലയാള സിനിമയുടെ ആരെയും തള്ളുകയും ആരെയും ഏറ്റെടുക്കുകയും ചെയ്യുന്ന മണ്ണില്‍ കാലുറപ്പിച്ചു നിന്നു എങ്കിലും പദ്മരാജനെന്ന മഹാനായ എഴുത്തുകാരനെ മലയാളിയുടെ മനസ്സില്‍ പ്രതിഷ്ടിച്ച ചിത്രങ്ങളായിരുന്നു രതിനിര്‍വേദം ,തകര ,കൂടെവിടെ ,തൂവാനത്തുമ്പികള്‍ എന്നിവ ... പദ്മരാജന്‍ ചിത്രങ്ങള്‍ കണ്ട ഓരോ മലയാളിയും അദ്ധേഹത്തിന്റെ ഓട്ടോഗ്രാഫ് ഹൃദയങ്ങളില്‍ ആണ് ഏറ്റുവാങ്ങിയത് . മോഹന്‍ലാല്‍ ,മമ്മൂട്ടി തുടങ്ങിയ മഹാതാരങ്ങള്‍ അഭിനയത്തിന്റെ മുഹൂര്‍ത്തങ്ങള്‍ മനോഹരമായി അവതരിപ്പിച്ചു മലയാളിയെ കൊതിപ്പിച്ചത് പപ്പേട്ടന്റെ ചിത്രങ്ങളിലൂടെ ആയിരുന്നു ....കള്ളന്‍ പവിത്രനും ,ജയകൃഷ്ണനും ക്ലാരയും ,സോളമനും എല്ലാം മലയാളിയുടെ മനസിലെ ഓര്‍മകളായി ഇന്നും നിലനില്‍ക്കുന്നു കൂടെ ഞങ്ങളുടെ പപ്പെട്ടനും .. പദ്മരാജന്‍ ചിത്രങ്ങള്‍ എന്നും ജീവിതതിനോട് ഒട്ടി നില്‍ക്കുന്നവയായിരുന്നു ...ജീവിതത്തെ തമാശ പോലെ പുസ്തകത്താളുകളിലേക്ക് പകര്‍ത്തുകയായിരുന്നു പപ്പേട്ടന്‍ ...ഓരോ കഥാ പാത്രങ്ങളും പാത്രസൃഷ്ടികളോട് നീതി പുലര്‍ത്തുന്ന വിധം അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ടവയായിരുന്നു ഇന്നിന്റെ കാലത്ത് വേറെ ഒരു കഥാകാരനും എഴുതില്ല ...വേശ്യയെ പ്രണയിച്ച നാട്ടുമാടംബിയെക്കുറിച്ചു.ജയകൃഷ്ണനും ക്ലാരയും ഇപ്പോളും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.ആ പ്രണയം അവനിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ഇത്രയും മനോഹരമായി ചിത്രീകരിക്കില്ല ഒരു വലിയ സംവിധായകനും .. നാട്ടു സുന്ദരിയെ സ്നേഹിച്ച ഗന്ധര്‍വന്‍ ...എന്താണ് ഗന്ധര്‍വന്‍ എന്ന് പോലും അറിയാത്ത നമ്മളൊക്കെ നെന്ജോട് ചേര്‍ത്ത് ഏറ്റു വാങ്ങുകയായിരുന്നു,,ആ മനോഹരമായ പ്രണയ കാവ്യം ..അറം പറ്റുന്നു എന്നറിയാതെ ...ആ ചിത്രത്തിന്റെ തിരക്കഥ കേട്ട അറിവുള്ളവര്‍ പലരും അദ്ധേഹത്തെ ഉപ്ദേശിചത്രേ ..അതില്‍ നിന്ന് പിന്മാരുവാന്‍ ....എന്നാല്‍ തന്റെ കഥ അതിന്റെ മൂല്യം അതിന്റെ ആസ്വാദന നിലവാരം അത് മലയാളിക്ക് വിട്ടു കൊടുത്തു ,,,,വിധിക്ക് കീഴടങ്ങുകയായിരുന്നു മലയാളത്തിന്റെ ഗന്ധര്‍വന്‍ .,ഞാന്‍ ഗന്ധര്‍വന്‍ എന്ന ചിത്രമാണ് പദ്മരാജന്റെ മരണത്തിന് കാരണം ഏന്നു വിശ്വസിക്കുന്നവര്‍ പലരുമുണ്ട് ഇന്നും മലയാള സിനിമയില്‍ ..ഞാനും അങ്ങനെ വിശ്വസിക്കുന്നു ...കാരണം അല്ലെങ്കില്‍ ഇന്നും ഞാവരക്കല്‍ തറവാട്ടിലെ ചാരുകസേരയില്‍ അയാള്‍ ഉണ്ടാവുമായിരുന്നു ..മലയാള സിനിമക്ക് പുതു ചരിത്രം രചിച്ചു കൊണ്ട്
അദ്ധേഹത്തിന്റ ആണ്ട് ദിവസം ...കുറെ വര്‍ഷങ്ങള്‍ മുന്‍പ് വരെ തറവാട്ടില്‍ നടക്കുന്ന കഥാരചനാ മത്സരങ്ങളില്‍ ഞാന്‍ പങ്കെടുക്കാറുണ്ടായിരുന്നു ...ഒരിക്കല്‍ പപ്പേട്ടന്റെ പുസ്തകങ്ങള്‍ ഞാന്‍ ഏറ്റു വാങ്ങിയത് എന്റെ നെഞ്ചിലാണ് ...അറിയാതെ ഞാന്‍ ഓര്‍ത്തു പോയി..അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ..എന്ന് ..എന്റെ പൊട്ട എഴുത്തുകളുമായി ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെയും പേടിയോടെയും ഞാന്‍ അദ്ധേഹത്തിന്റെ അടുക്കലേക്ക് ഓടിയെത്തിയേനെ ...നന്നായി വീണ്ടും എഴുതുക എന്നൊരു വാക്ക് കേള്‍ക്കുവാന്‍ ...അല്ലെങ്കില്‍ ആ കാല്‍ക്കല്‍ തൊട്ടുവന്ദിക്കുവാന്‍ വേറൊന്നിനുമല്ല അതിനു വേണ്ടി മാത്രം പപ്പെട്ടാ .... പ്രിയപ്പെട്ട ഗന്ധര്‍വാ എഴുതാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ നീ മാത്രമേയുള്ളൂ ..മലയാളത്തിന്റെ മണ്ണില്‍ ഉദിച്ചു ആരോടും പറയാതെ അസ്തമിച്ചു പോയ ധ്രുവ നക്ഷത്രം ...വേറെ ആരെക്കുറിച്ചാണ് ഞാന്‍ എഴുതുക...നീ നേടിയ പുരസ്കാരങ്ങള്‍ അതിനെക്കുറിച്ച് ഞാന്‍ എന്തിന് എഴുതണം ,അതോരോ മലയാളിക്കും ഹൃദിസ്തമാണ് ...1991 ജനുവരിയില്‍ നിന്റെ യാത്ര അവസാനിപ്പിച്ചു 46-ആം വയസില്‍ നീ വിട പറഞ്ഞകന്നപ്പോള്‍ ഒരു മിമിഷം നിലച്ചു പോയത് മലയാള സിനിമയുടെ ഹൃദയമിടിപ്പുകളാണ് ....വളരെ ചെറിയ കാലം കൊണ്ട് ഒരു ദ്രിശ്യമാധ്യമത്തെ ഇത്രത്തോളം ജനകീയമാക്കിയ മറ്റൊരു സംവിധായകന്‍ ഇല്ല എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ മുതുകുളം എന്നാ നാട്ടില്‍ ജനിച്ച നിന്റെ കാല്‍പാദങ്ങള്‍ പതിഞ്ഞ മണ്ണില്‍ ഓടിക്കളിച്ച എനിക്ക് ഇന്നും പുളകമാണ് ....
നിന്റെ പിന്മുറക്കാരനായി വളരുവാന്‍ ഞാന്‍ കൊതിച്ചു പോകുന്നു ...എന്റെ എഴുത്തുകളെല്ലാം നിനക്ക് വേണ്ടിയാണ് ,...അതിന്റെ നിലവാരം എന്നെ ഭയപ്പെടുത്തുന്നില്ല ..എഴുത്തുകാരന്‍ ആകാന്‍ എനിക്കും കൊതിയാണ് ..നിന്നെപ്പോലെ ആകാന്‍ ..ഒരിക്കലും സാധിക്കില്ല എനറിഞ്ഞു കൊണ്ട് തന്നെ .പ്രിയപ്പെട്ട ഗന്ധര്‍വാ ....നീ എനിക്കെന്നും ആവേശമാണ് എഴുതുവാന്‍ .. എന്റെ എഴുത്തിന്റെ ഓരോ വരികളിലും സരസ്വതീ ദേവിയുടെ സാന്നിധ്യം ഉണ്ടാകണം കൂട്ടിനു നിന്റെ നിലക്കാത്ത അക്ഷരപ്രവാഹവും ... ഇതൊരു പ്രാര്‍ഥനയാണ് ...നിനക്ക് വേണ്ടി മാത്രം ..നീ മരിക്കുന്നില്ല എന്നറിഞ്ഞു കൊണ്ടുള്ള പ്രാര്‍ത്ഥന .... ഞങ്ങളുടെ പ്രിയപ്പെട്ട പെപ്പെട്ടന് ആദരാഞ്ജലികള്‍ .. നിരഞ്ജന്‍ തംബുരു (സുജിത്ത് മുതുകുളം)