2013, നവംബർ 21, വ്യാഴാഴ്‌ച

ചില ലക്‌ഷ്യങ്ങള്‍


എഴുത്തിന്റെ വഴികളിലെക്കുള്ള എന്റെ തിരിച്ചു വരവിനു തുടക്കമിട്ടത് അവളായിരുന്നു ...ഒരു കള്ളം ...പലവട്ടം പറഞ്ഞു സത്യമാക്കുന്ന ലാഘവത്തോടെ എന്നിലെ നഷ്ടമായ പ്രണയം അവളെനിക്ക് തിരിച്ചു സമ്മാനിക്കുകയായിരുന്നു....


അവളുടെ വാക്കുകളിലൂടെ വീണ്ടും ഞാന്‍ എന്റെ അക്ഷരങ്ങളെ പ്രണയിക്കുവാന്‍ തുടങ്ങി ...രാകി 
രാകി മൂര്‍ച്ച കൂട്ടിയ എഴുത്താണിയുടെ തുമ്പില്‍  എന്റെ എഴുത്തുകള്‍ക്ക് ജീവന്‍ വെച്ചു...എന്റെ പൊട്ടഎഴുത്തുകളിലെ ഓരോ വരികളും ..പ്രണയവും പുകഴ്ത്തലും കൊഞ്ചലും കൊണ്ടവള്‍ നിറച്ചപ്പോള്‍ ആകാശത്തിനും മേലെ ഉയര്‍ന്നു പറക്കുകയായിരുന്നു ഞാന്‍ ... 


അവളും ലക്‌ഷ്യപൂര്‍ത്തിയുടെ വെമ്പലുമായി എന്നെ വട്ടമിട്ടു പറക്കുന്നു എന്നറിയാതെ വാക്കുകളിലെ ഏച്ചുകെട്ടലില്‍ എന്റെ എഴുത്തുകള്‍ വീണ്ടും പുനര്‍ജനിച്ചു ..അന്നോളമെഴുതിക്കൂട്ടി വെച്ചിരുന്ന എഴുത്തുകളെ പുച്ഛത്തോടെ ഞാന്‍ വലിച്ചെറിഞ്ഞു ..ഒരു മനുഷ്യായുസില്‍ ഞാന്‍ എന്ന എഴുത്തുകാരന്‍ എഴുതിയ ഏറ്റവും മനോഹരമായ കഥ ഇതാണ് എന്ന് സ്വന്തം മനസ് പറഞ്ഞു ....ആ തിരിച്ചറിവ് സമ്മാനിച്ച തിരയിളക്കം അന്നായിരിക്കണം ,,ലോകത്തെ നോക്കി അഹങ്കാരത്തോടെ ആദ്യമായി പൊട്ടിച്ചിരിച്ചതും. 


എഴുതിയതൊന്നും വെറുതെയല്ല എന്നത് വായിച്ച ഓരോ വരിയിലും കാണപ്പെട്ട അവളുടെ മുഖത്തെ ആകാംക്ഷയും മൌനവും എന്നോട് വിളിച്ചു പറഞ്ഞു ...ഒടുവില്‍ അവസാന താളുകള്‍ മറിച്ചു ഒരു ധീര്ഖ നിശ്വാസം ,,,,ഒരു മിഴിനീര്‍തുള്ളി പൊടിഞ്ഞു തറയിലേക്ക് വീണപ്പോള്‍ ലോകം എന്റെ കാല്‍ച്ചുവട്ടില്‍ വന്നു തല കുനിച്ചു നില്‍ക്കും പോലെ .... ആ കഥയിലെ നായിക അവളും നായകന്‍ ഞാനുമായിരുന്നു എന്ന് അവളറിഞ്ഞിരുന്നുവോ ..


നാളെയുടെ മുഖം എനിക്ക് നേരെ തുറക്കുമ്പോള്‍ എനിക്കായി മാത്രം അവളെന്തോ കാത്തു വെച്ചിരിക്കുന്നു എന്ന വിശ്വാസത്തോടെ അന്നു ഞാനുറങ്ങി ....ഒന്നും സംഭവിക്കാതെ ദിവസങ്ങള്‍ കടന്നു പോയ്ക്കൊന്ടെയിരുന്നു ....കാറ്റില്‍ പൊഴിഞ്ഞു വീഴുന്ന കരിയിലകളോ എന്റെ ജനാലയിലേക്ക് അരിച്ചു കയറുന്ന നേര്‍ത്ത തണുപ്പിന്റെ ഈര്പ്പമോ പിന്നീട് അവളെക്കുറിച്ച് എന്നോട് പറഞ്ഞില്ല ...തേടിയ വഴികളിലോക്കെ അവളുണ്ടായിരുന്നു . രക്തം ചിന്തുന്ന ഒരു ഓര്മ മാത്രമായി ... 


മാസങ്ങള്‍ക്ക് ശേഷം എന്റെ മുന്നില്‍ മാത്രം അവളോളിപ്പിച്ചു വെച്ച ഒരു താലിയുടെ ഉടമസ്ഥന്റെ പേര് കഥ,തിരക്കഥ, സംഭാഷണം ,സംവിധാനം എന്നാ വലിയ ബോര്‍ഡിനു താഴെ എഴുതിക്കാട്ടുമ്പോള്‍ എന്റെ ജനാല വാതിലുകള്‍ ഞാന്‍ ലോകത്തിനു നേരെയും അവള്‍ക്കു നേരെയും കൊട്ടിയടക്കുകയായിരുന്നു ...തിരക്കഥാകൃത്തും സംവിധായകനുമായ ആ മഹാന്‍ പുതുതായി രൂപപ്പെട്ട ആരാധക വൃന്ദത്തിന് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍.. മറ്റൊരിടത്ത് നഷ്ടപ്പെട്ടവന്റെ കഴുത്തിലേക്ക് ഒരു കുരുക്ക് മുറുകുകയായിരുന്നു.. 

 

 പരാതിയോ പരിഭവമോ പറയാതെ പ്രണയത്തെ സ്നേഹിച്ച പാവം കഥാകാരന്റെ അവസാന ഞരക്കം ...

​​


http://niranjanthamburu.blogspot.com

നീരാഞ്ജനം (സുജിത്ത് മുതുകുളം)

2013, നവംബർ 16, ശനിയാഴ്‌ച

സര്‍പ്പംപാട്ട്


                                                                      പുള്ളുവന്‍ പാടുന്ന പാട്ടിന്റെ ഈണത്തില്‍
                                                                           കോമരം തുള്ളുന്ന താളത്തിനോപ്പിച്ചു
                                                                                     തുള്ളുവാന്‍ നാഗമായ്‌
                                                                        ഞാനുമുണ്ടേ …..അപ്പുറം തുള്ളുന്ന മറുതയും
                                                                                               …പിന്നെ
ഇപ്പുറം തുള്ളുന്ന രക്ഷസും….
പേടിച്ചു ഞാനൊന്നു കണ്ണടച്ചു….
നാഗരാജാവെന്താ ആടി വരാത്തെ?
അമ്മേ ദേവി നിന്‍ തൃപ്പാദപൂജകള്‍
എല്ലാം കഴിച്ചിതാ പൂജാരി
നീയിനി കോമരമായോന്നു തുള്ളിടുമോ ?
കൂടെ നിന്‍ ദാസനാം നാഗനൊന്നാടിടട്ടെ
തെക്കേ മൂലയില്‍ ചമ്രംപടിഞ്ഞു
പുള്ളുവന്‍ പാടുന്നു നാഗഗീതം…
കൂടെ തിമിര്‍ക്കുവാന്‍ ചെണ്ടമേളം…
ശ്രീ നാഗരാജാവേ ആടിവരൂ….
ശീല്ക്കാരമാടുന്ന പാമ്പിന്‍റെ പൊത്തില്‍,
നൂറും പാലും നിവേദിച്ചു ഞാന്‍ …
നോമ്പേടുത്തോന്നായി കാപ്പും പൂണൂലും
ഒറ്റനാളത്തെക്കെന്‍ ബ്രാഹ്മണത്വം…….
കോമരമായുറഞ്ഞമ്മ വന്നു..
കൂടെ കോലമായ് വന്നതോ  നാണുമൂപ്പന്‍…
പൂക്കുല മാറ്റി ഞാനൊന്നുനോക്കി..
കരിനാഗമായി ഞാനാടിമാറി …
കത്തും വിശപ്പുമായ്‌ അഗ്നിദേവന്‍…
കൂട്ടിന്നു ശൂരനാം ഭല്‍ഗുനനും…
ഗാംഡവം ഭക്ഷിക്കാന്‍ അഗ്നിയെത്തി..
പിന്നെ മണ്ണാറിയശാല നാഗലോകം..
ആടിത്തിമിര്‍ത്തു ഞാന്‍ നാഗക്കളത്തില്‍
നാഗരാജാവിന്‍റെ കോലം തുടച്ചു ഞാന്‍..
മണ്ണാറശാലയിലെ ദൈവങ്ങളെ കണ്ടു
എന്നമ്മ വീടിന്‍റെ മുറ്റത്തുതുള്ളി ഞാന്‍…
തുള്ളിക്കുഴഞ്ഞു കളത്തില്‍ വീഴുമ്പോള്‍
ശ്രീ കൊവിലിനുള്ളില്‍ ആക്രോശം കേട്ടു…
കാണിയായ് വന്നൊരു സുന്ദരിപ്പെണ്‍കൊടി
ഉറഞ്ഞുതുള്ളി ഉടവാളുമായി …
“ആരാണ് വന്നത്? ആരാണ് വന്നത് ?
“”അമ്മയാണ് ഞാന്‍ “”
“എന്താ വന്നത്? എന്താ വന്നത് ?”
“ബ്രാഹ്മണപ്പൂജാരി മതിയെനിക്ക് “
അമ്മ മടിത്തട്ടില്‍ തളര്‍ന്നു കിടക്കുമ്പോള്‍
വെറുതെ ചോദിച്ചുപോയി ഞാന്‍..
“അമ്മേ …ദൈവങ്ങളും അയിത്തം കല്പ്പിക്കുവാന്‍ തുടങ്ങിയോ ?”

ബൈ 

2013, നവംബർ 12, ചൊവ്വാഴ്ച

സത്യത്തില്‍ "ഇയാള്‍ക്കെന്നെ ഇഷ്ടായോ "




അല്ല സത്യത്തില്‍ നിങ്ങള്‍ക്കെല്ലാം അവനേം അവളേം  ഇഷ്ടമായോ .. എന്തിനാ കള്ളച്ചിരി ചിരിക്കുന്നത് .. ഇഷ്ടായെങ്കില്‍ അതങ്ങ് പറഞ്ഞൂടെ
ന്ത് ചോദ്യാണ് ഭായ് .. ഇഷ്ടായ കൊണ്ടല്ലേ ഞങ്ങള്‍ 25000 പേര്‍ 6 ദിവസം കൊണ്ട് യൂറ്റുബിലൂടെ അവനേം അവളേം കണ്ടത് ..
മുകളില്‍ പറഞ്ഞത് ലോക സുന്ദരിടെം സുന്ദരന്റെം കഥയല്ല . ഒരു പാവം കാമുകന്റെം അവന്റെ ആദ്യ പെണ്ണ് കാണലിന്റേം അവനെ കാണാന്‍ കാത്തിരുന്ന കവിളില്‍ മറുകുള്ള പെണ്ണിന്റേം കഥയാണ് . 
ഇയാള്ക്കെന്നെ ഇഷ്ടമായോ എന്ന ഷോര്‍ട്ട് ഫിലിം . കാമുകന്റെ നിഷ്കളങ്ങമായ ആ ചോദ്യം ഓരോ കാമുകന്റെം മനസ്സില്‍ ആദ്യ പ്രണയത്തിന്റെ ഓര്‍മ്മകള്‍വീണ്ടും തെളിച്ചു .

കാലിക്കുപ്പി പ്രൊഡക്ഷന്സിന്റെ ബാനറില്‍ ആഷിക് ഇ തിരക്കഥ എഴുതി ശഹദ്  മരക്കാര്‍ സംവിധാനം ചെയ്ത ''ഇയാള്ക്കെന്നെ ഇഷ്ടമായോ'' എന്നാ കോമഡി ഷോര്‍ട്ട് ഫിലിം യൂ ടൂബില്‍ തരംഗം ആകുകയാണ് .. 6 ദിവസം കൊണ്ട് 25000 പേര്‍ ഈ വീഡിയോ ഇത് വരെ യൂ ടൂബിലൂടെ കണ്ടു കഴിഞ്ഞു

 കാരിക്കേച്ചര്‍ ബോര്‍ഡില്‍ വരച്ചു ചേര്‍ത്ത ചിത്രങ്ങളില്‍ പരസ്പരം പ്രണയം പറയാന്‍ കൊതിച്ചൊരു നായകനും നായികയും ,, അവരെ കൂട്ടിച്ചേര്‍ത്തു ചലന ചിത്രങ്ങളാക്കിയ  കാലിക്കുപ്പി പ്രോഡക്ഷന്‍സ് മീഡിയയിലെ യുവ എന്ജിനീയെര്സ് അടങ്ങിയ ഗ്രൂപ്പ് ആണ് ഇതിനു പിന്നില്‍  ..

''ഒരു സ്വപ്നം കൂടി യാതാര്ത്യമാകുന്നു ... തുടക്കം എവിടെയായിരുന്നു ഞങ്ങള്‍ക്ക് പോലും അറിയില്ല ... പക്ഷെ തുടങ്ങിയ കാലം മനുഷ്യ മനസുകള്‍ക്ക് നല്ലൊരു സന്ദേശം നല്‍കാനാണ് ഞങ്ങള്‍ മാറ്റി വെച്ചതു . ഇരുളില്‍ നിന്ന് വെളിച്ചത്തിലേയ്ക്കു നയിക്കാന്‍ ഞങ്ങളുടെ ആദി ഷോര്‍ട്ട് ഫിലിം .... ഇന്‍ ടു ദി ലൈറ്റ് .. അതുവിജയമായിരുന്നുവോ പരാജയമായിരുന്നുവോ ഞങ്ങള്‍ക്കറിയില്ല ,, പക്ഷെ ഒന്നറിയാം ഞങ്ങള്‍ ചെയ്തത് ശരിയായിരുന്നു .. കണ്ടവരും കേട്ടവരും അറിഞ്ഞവരും ഞങ്ങളോട് പറഞ്ഞു .. മക്കളെ നിങ്ങള്‍ ശരി ആണെന്ന് ..'' സംവിധായകന്‍ ഷഹദ് മരക്കാര്‍ പറയുന്നു 

കൂടെ നിന്ന കൂട്ടുകാരായ എന്ജിനീയെര്സ് എല്ലാവരും ഒന്നിച്ചു പറഞ്ഞു .. " അതെ ഞങ്ങളൊരു കണ്ണാടിയാണ് .. സമൂഹത്തിനു നേരെ തുറന്നു പിടിച്ചൊരു കണ്ണാടി " 

ഓരോ പ്രണയത്തിന്റെയും തുടക്കം ഒരു നോട്ടത്തില്‍ ആവണം അല്ലെങ്കില്‍ ഒരു പുഞ്ചിരിയില്‍ അതും അല്ലെങ്കില്‍ നാണം കലര്‍ന്ന ഒരു അര്‍ദ്ധ സമ്മതത്തില്‍ .. എങ്കിലും ഒന്നുറപ്പ് അവസാനം ഒരു ദുരന്തത്തില്‍ അല്ലെങ്കില്‍ ഓര്‍ത്തുചിരിക്കാവുന്ന ഒരു തമാശയില്‍ . രണ്ടില്‍ ഒന്നുറപ്പ് ..

കാണണം നിങ്ങള്‍...കൂടെ ചേരണം ഈ കുട്ടികളുടെ  കൂടെ ..കാലിക്കുപ്പിയുടെ രണ്ടാമത്തെ ഷോര്‍ട്ട് ഫിലിം '' ഇയാള്‍ക്കെന്നെ ഇഷ്ടമായോ ''അശ്വിനും അജിത്തും അനീഷും സജദും റമീസും ബിനിത്തും വിനായകും കൂടി ചേരുന്ന കാലിക്കുപ്പി ടീം തീര്‍ച്ചയായും മലയാള സിനിമയില്‍ നിറയും .. ശ്രീ സുരാജ് വെഞ്ഞാരമൂടിനെ ഒരു സിനിമ ചെയ്യാനാണ് കാലിക്കുപ്പിയുടെ അടുത്ത ശ്രമം .

നിങ്ങള്‍ക്കും ഇഷ്ടമാകും അയാളെ , അവനെ .. അവളെ എല്ലാവരെയും ... പ്രണയം കൊതിച്ച അവന്റെ മുഖം.. അവനെ കേള്‍ക്കുന്ന അവളുടെ ചിരി .. തീര്‍ച്ചയായും നിങ്ങള്‍ സ്നേഹിക്കും .. അവരില്‍ പ്രണയം ജനിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും ... അവരുടെ കണ്ണുകള്‍ കൂട്ടിമുട്ടുമ്പോള്‍ നിങ്ങളുടെ ഹൃദയമിടിപ്പ്‌ അതിന്റെ താളം തെറ്റും .. ഒടുവില്‍ മനസറിഞ്ഞു നിങ്ങളൊന്നു ചിരിക്കും ..
അവസാനം '' ഇയാള്‍ക്കെന്നെ ഇഷ്ടമായോ ''

എന്ന ഞങ്ങളുടെ ഷോര്‍ട്ട് ഫിലിം നിങ്ങളില്‍ ഓരോരുത്തരുടെയും മനസ്സില്‍ ഇടം നേടും
തീര്‍ച്ച .. ഇത് നിങ്ങളെ നിരാശപ്പെടുത്തില്ല . '' ഇയാള്‍ക്കെന്നെ ഇഷ്ടമായോ ''

Directed By : Shahad Marakkar
Written By : Ashik E
Cuts :JoBY Thuruthel
DOP: Ajith malaparamba
BGM: Vinayak Sharathchandran and Manu Mohan
Technical and Project Head :
Creative Head: Shajith Marakkar
Associate Directors: Ashvin Kp , Binith
Assistant Director: Adarsh , Arun Nk, Sajad
Designs:Aaami Anaz
Project Leads : Dhijesh 

വീഡിയോ കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക . 


ബൈ 





2013, നവംബർ 11, തിങ്കളാഴ്‌ച

പുറന്തള്ളപ്പെട്ടവര്‍ ..

അതിഭാവുകത്വങ്ങള്‍ ഇല്ലാത്ത ഒരു കഥ . ഞാന്‍ കണ്ടറിഞ്ഞ ഒരു ജീവിതം .. കൂട്ടിചേര്‍ക്കലുകള്‍ ഒന്നുമില്ലാതെ .. 
ഇതൊരു ജീവിതം ആയിരുന്നു .. സത്യം 
**********************************************************************************


ലക്ഷ്മിയമ്മയുടെ വിറങ്ങലിച്ച ശരീരം നോക്കി കുറെ നേരം നിന്നു
​ അവള്‍ - ​
 വിജി....കരയണം എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു അവള്‍ക്കു എന്തോ കരഞ്ഞില്ല അവള്‍ ..അവളുടെ ഓര്‍മകളില്‍ ലക്ഷ്മിക്കുട്ടി അപ്പോളും മരിച്ചിട്ടുണ്ടായിരുന്നില്ല .മൂലയില്‍ എവിടെയോ രജനി 
​തേ
ങ്ങുന്നുണ്ടായിരുന്നു ...അവളുടെ കണ്ണുകളില്‍ നിന്നും ഒഴുകുന്ന 
​കണ്ണുനീരിനോട് പുച്ഛം ആണ് തോന്നിയത് 
 വിജിക്ക് ..ഇടക്കെപ്പോഴോ അവള്‍ വിജിയുടെ മുഖത്തെക്കൊന്നു നോക്കി ..തുളച്ചു കയറുന്ന വിജിയുടെ നോട്ടം താങ്ങാന്‍ ആകാതെ അവള്‍ തല താഴ്ത്തിയിരുന്നു .കൂടുതല്‍ നേരം അവരുടെ ശരീരം നോക്കി നില്‍ക്കാന്‍ അവള്‍ക്കായില്ല ..പതിയെ വീട്ടിലേക്കു തിരികെ നടന്നു .ഗേറ്റ് തുറന്നു അകത്തേക്ക് ചെല്ലുമ്പോള്‍ കൊച്ചുമോന്‍ ഓടി അടുത്തേക്ക് വന്നു ...ആകാംക്ഷയോ ഭയമോ അവന്‍ ചോദിച്ചു..അമ്മാ എങ്ങനെയാ സംഭവിച്ചേ ?

അവള്‍ ഒന്നും പറഞ്ഞില്ല ..
കൊച്ചുമോന് കഞ്ഞി വിളമ്പിക്കൊടുക്കുംപോള്‍ വിജിയുടെ മനസ് ലക്ഷ്മിക്കുട്ടിക്കൊപ്പം ആയിരുന്നു 
ദയനീയമായി ഇന്നലെ അവര്‍ തന്നോടാവശ്യപ്പെട്ടത്‌ ഓര്‍ത്തപ്പോള്‍ അവളുടെ കണ്ണ് അറിയാതെ നിറഞ്ഞു .
                           
ആശുപത്രിയിലെ തിരക്ക് കഴിഞ്ഞു മരുന്നും വാങ്ങി ഓടിക്കിതച്ചു വരുമ്പോ
​ഴാണ് ലക്ഷിയമ്മ ​
 വീട്ടില്‍ ഇരിക്കുന്നത് കണ്ടത് 
​വാതിലില്‍ വിജിയുടെ സ്നേഹം നിറഞ്ഞ ചിരി കണ്ട മാത്രയില്‍ ദയനീയമായൊരു ചിരി സമ്മാനിച്ചിട്ട് അവര്‍ തിടുക്കത്തോടെ പറഞ്ഞു ​
..മോളെ വിജീ
​....​
 അമ്മക്കു നന്നായി വിശക്കുന്നു ഇത്തിരി കഞ്ഞി തര്വോ...എന്ത് പറയണം എന്നറിയാതെ അവള്‍ നിന്ന് പോയി .
​ചൂടാ​
റ്റിയ കഞ്ഞി പാത്രത്തിലേക്ക് പകര്‍ന്നു കൊടുക്കുമ്പോള്‍ അറിയാതെ വിജി അവരെ പരിഹസിച്ചു പോയി ..ന്നാലും കൊയിപ്പുറത്തെ ലെക്ഷ്മിക്കുട്ടിക്കു ഒരു തൊടം  കഞ്ഞിക്ക് ഇരക്കേണ്ട ഗതികേട് ..കഷ്ടം അമ്മെ ...

ദയനീയമായ ഒരു നോട്ടം മാത്രം ആയിരുന്നു മറുപടി ....വിജിക്ക് വേദന തോന്നി ..അത്രേം വേണ്ടിയിരുന്നില്ല ..
ചുണ്ടില്‍ പറ്റിയിരുന്ന വറ്റ് തുടച്ചു കളഞ്ഞിട്ടു അവര്‍ പറഞ്ഞു ..പാപം എന്തെങ്കിലും ഞാന്‍ ചെയ്തുവോ എന്നെനിക്ക് അറിയില്ല മോളെ..ഇന്ടാവും അല്ലെങ്കില്‍ ഇങ്ങനെ വേദനിക്കേണ്ടി വരില്ല.അവരുടെ ദയനീയത മു
​റ്റി
യ കണ്ണുകളില്‍ അപ്പോള്‍ വിജി കാണുന്നുണ്ടായിരുന്നു പഴയ ലക്ഷ്മിക്കുട്ടിയെ ..
     രാജീവേട്ടന്റെ കൈ പിടിച്ചു ആദ്യമായി ഇവിടേയ്ക്ക് വന്നപ്പോള്‍ ഇവരെയാണ് ആദ്യം കണ്ടത് ഇവരെയാണ് ആദ്യം നോക്കിയത് ..സ്നേഹിച്ച പുരുഷനൊപ്പം ഇറങ്ങി ചെല്ലുമ്പോള്‍ അയാളുടെ കുടുംബ
​ത്തുനിന്നും ​
 ഇത്രത്തോളം എതിര്‍പ്പുകള്‍ കാത്തിരിക്കുന്നു എന്നറിയില്ലായിരുന്നു ...അന്ന് വെട്ടുകത്തിയുമായി നിന്ന രാജീവ്‌ ഏട്ടന്റെ അച്ഛന്‍.. ഭയന്ന് രാജീവിന് പിന്നിലോളിച്ച താനും . 
അന്ന് ​
ആശ്വാസമായി വന്ന പേരും വാക്കും ..കൊയിപ്പുറത്തെ ലക്ഷ്മിക്കുട്ടി ..''ലക്ഷ്മണാ ഇവരെ കേറ്റാന്‍ വയ്യെങ്കില്‍ വേണ്ട അതിനു നീ വെട്ടുകത്തിയൊന്നും എടുക്കണ്ട ..ഇവരെ ഞാന്‍ എന്റെ വീട്ടിലേക്ക് കൊണ്ട് പോവാ  ...കോയിപ്പുറത്ത് മുറികള്‍ ഏറെയുണ്ട് അത് നിനക്കറിയാല്ലോ .''വെട്ടു കത്തി താഴെക്കെ
​റി​
ഞ്ഞു ചവിട്ടിക്കുലുക്കി അച്ഛന്‍ അകത്തേക്ക് പോകുമ്പോള്‍ സ്നേഹത്തോടെ വാത്സല്യത്തോടെ തനിക്ക് നേരെ നോക്കിയ കൊയിപ്പുറത്തെ ലക്ഷ്മിക്കുട്ടി .അന്ന് മുതല്‍ അമ്മയില്ലാത്ത തനിക്ക് അവര്‍ 
​ലക്ഷ്മിയമ്മയായി 
 ,..അവിടെ തുടങ്ങിയ ആ സ്നേഹം ..

കോയിപ്പുറം കുടുംബം നശിക്കുന്നത് ലക്ഷ്മിയമ്മ പോലും അറിഞ്ഞില്ല ..പറക്കമുറ്റാത്ത മക്കളെ വളര്‍ത്തി വലുതാക്കി ജീവിതം പഠിപ്പിച്ചു ,ഒടുവില്‍ തന്റെ മുറുക്കാന്‍ ചെല്ലവും ചാരുക
​സേര
യും ഒറ്റ മുറിയുമായി അവര്‍ ഒതുങ്ങിയ നാളുകളില്‍ തറവാടിന്റെ തൂണുകള്‍ ഓരോന്നായി 
​സ്വന്തം മക്കള്‍ ...​
അവര്‍ മുറിച്ചു വില്‍ക്കുന്നത് 
​ലക്ഷ്മിയമ്മ 
 അറിഞ്ഞില്ല ..തലയണ മന്ത്രവുമായി അവരുടെ ഭാര്യമാര്‍ ഒത്തു കൂടിയപ്പോള്‍ അവിടെ ഒരു ഭാഗംവെപ്പിന്റെ മണം അടിച്ചു ...മക്കളെല്ലാം ഒരു വീട്ടില്‍ സ്നേഹത്തോടെ വാഴണം എന്ന അയ്യപ്പന്‍ കുട്ടിയുടെ മോഹം ലക്ഷ്മിയമ്മ മറന്നു തുടങ്ങിയത് ആ നാളുകളില്‍ ..വേദന താങ്ങാന്‍ കഴിയാതെ ആകുമ്പോള്‍ അവര്‍ ഓടിയെത്തും വിജി എന്ന അതിമോഹമില്ലാത്ത ആ വളര്‍ത്തു പുത്രിയുടെ അടുത്തേക്ക് ...ഒടുവില്‍ ആ വലിയ വീട്ടില്‍ ഇളയ മകന്റെ ഭാര്യ രജനിയും രണ്ടു മക്കളും അവരുടെ ലോകത് ലക്ഷ്മിയമ്മ ഒരു അധികപ്പറ്റായി മാറുന്നത് അവര്‍ പോലും അറിഞ്ഞില്ല ..
ഭക്ഷണം പോലും കിട്ടാത്ത അവസരങ്ങള്‍ അവര്‍ ആരോടും പറഞ്ഞില്ല എന്നതാവും ശരി ...പത്തായപ്പുരയില്‍ ആരും കാണാതെ കേള്‍ക്കാതെ ഒറ്റയ്ക്ക് കിടക്കുമ്പോള്‍ അകത്തെ  മുറിയില്‍ രജനി പുതുതായി ഫിറ്റ്‌ ചെയ്ത എസിയുടെ തണുപ്പ് അളന്നു നോക്കുകയായിരുന്നു 
                               കഞ്ഞി കുടിച്ചു പാത്രവുമായി ലക്ഷ്മിക്കുട്ടി അകത്തേക്ക് നടന്നു ..വേണ്ട അമ്മാ ഞാന്‍ കഴുകിക്കൊള്ളം എന്ന് പറഞ്ഞു പാത്രം വാങ്ങുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് ചൂട് കണ്ണുനീര്‍ ധാരയായി ഒഴുകുന്നുണ്ടായിരുന്നു .

​ആഹാ കരയുവാ .. 
 എന്തിനാ അമ്മാ എന്റെ മുന്നില്‍ ഈ അഭിനയം..കരയുന്നത് ഞാന്‍ കാ
​ണാ
തിരി
​ക്കാ
നല്ലേ പാത്രവുമായി അകത്തേക്ക് ഓടിയത്.നിങ്ങളെ വിജി അറിഞ്ഞ പോലെ നിങ്ങളുടെ മക്കള്‍ പോലും അറിഞ്ഞിട്ടില്ല ...
അവര്‍ നിസഹായ ആയിരുന്നു അപ്പോളും..ആ കൊച്ചു പെണ്ണിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ അവര്‍ നിന്നു.കൈ ഉയര്‍ത്തി അവളുടെ നെറുകയില്‍ വെച്ചിട്ട് അവര്‍ ചോദിച്ചു..

നീയെന്താ മോളെ എന്റെ മകള്‍ ആകാഞ്ഞത് ...
വെച്ച്  വെച്ച് തിരിഞ്ഞു നടക്കുമ്പോള്‍ പുറകില്‍ നിന്ന് വിജിയുടെ ചോദ്യം .

എനിക്ക് ഏട്ടന്റെ പൈസ വന്നു കേട്ടോ .മരുന്ന് വാങ്ങണ്ടേ പ്രഷറിനുള്ള ..അവരുടെ മുഖത്ത് വല്ലാത്തൊരു തെളിച്ചം കണ്ടു .
മേടിച്ചു കൊടുത്തു വിടാം ..ഞാന്‍ ..

ക്രിക്കെറ്റ് ബാറ്റും കയ്യിലേന്തി പുറത്തേക്കു വന്ന കൊച്ചുമോന്റെ പു
​റ
കിനു നടക്കേണ്ടി വന്നു .അവന്‍ സൈക്കി
​ളു
മെടുത്തു മരുന്ന് വാങ്ങാന്‍ പോകുമ്പോള്‍ എന്തോ ഓര്‍
​ത്ത ​
 പോലെതിരിഞ്ഞു നിന്നു അവര്‍ പറഞ്ഞു..

വിജി മോളെ 
​... സ്നേഹത്തിന്റെ ആഴം കണ്ടു എല്ലാം മറ്റുള്ളവര്‍ക്ക് സമ്മാനിക്കുമ്പോള്‍ നമുക്കത് തിരികെ കിട്ടുമോ 
 എന്ന് ആലോചിച്ചിട്ടു വേണം ചെ
​യ്യാ
ന്‍ ..എനിക്ക് യാചിക്കാന്‍  വരാന്‍ നീയുണ്ട്.നിന
​ക്കാ
രും ഇല്ല..ഓര്‍ക്കണേ ..
വിജി  ഒന്നും പറഞ്ഞില്ല ..

ലക്ഷ്മിയമ്മ മരിച്ചതറിഞ്ഞ വിജി ആദ്യം ഓ
​ടിയെത്തി
യത് ആ പ
​ത്താ
യപ്പുരയിലെക്കാണ്.ഒളിപ്പിച്ചു വെച്ച പോലെ കട്ടിലിന്റെ അടിയിലുണ്ടായിരുന്നു .പൂര്‍ണമായും കാലിയായ ഗുളികയുടെ സ്ലിപ് .ഇന്നലെ മേടിച്ചു കൊടുത്തു വിട്ട ഗുളിക ..ആ സ്ലിപ് എടുത്തു അരയിലേക്ക് ഒളിപ്പിചിട്ടാണ് അവള്‍ അവരെ കാണാന്‍ എത്തിയത് ...രജനിയുടെ മുടിയില്‍ കുത്തിപ്പിടിച്ചു അവരെ കൊന്നത് ഇവളാണ് എന്ന് വിളിച്ചു പറയാന്‍ അവളുടെ മനസ് കൊതിച്ചു പക്ഷെ എന്തോ അവള്‍ ചെയ്തില്ല ..ആര്‍ക്കും ദ്രോഹം ചെയ്യാതെ ജീവിച്ച കൊയിപ്പുറത്തെ ലക്ഷ്മികുട്ടി ആരെയും ഉപദ്രവിക്കാതെ പൊക്കോട്ടെ ...

വായ്ക്കരിയിടല്‍ കര്‍മം കഴിഞ്ഞു ബോഡി പുരതെക്കെടുക്കുംപോള്‍ കയ്യില്‍ ഒരു പാത്രം കഞ്ഞിയുമായി അവള്‍ ഓടി അവിടെക്കെതി ..എല്ലാവരും തന്നെ ശ്രദ്ധിക്കുന്നു ..അതൊന്നും അവള്‍ അറിഞ്ഞില്ല ..ഇറങ്ങി ഓടിയ അമ്മയുടെ പിറകെ കൊച്ചുമോനും .എന്താണ് എന്ന് അവനും മനസിലായില്ല ..അടുത്ത് വന്നു നിന്ന വിജി കരഞ്ഞില്ല ..ലക്ഷിയമ്മ  പണ്ടത്തെപ്പോലെ പ്രൌഡയായ കൊയിപ്പുറത്തെ വീട്ടുകാരിയായി എന്നവള്‍ക്ക് തോന്നി..ആ മുഖം തന്നോട് പറയും പോലെ അവള്‍ക്കു തോന്നി :
ലക്ഷ്മിയമ്മക്ക് വിശക്കുന്നു മോളെ..

ആരുടേയും അനുവാദത്തിനു കാത്തു നില്‍ക്കാതെ അവള്‍ ഒരു പിടി കഞ്ഞി കയ്യിലേക്ക് വാരി അവരുടെ ചുണ്ടിലെക്കിറ്റിച്ചു ...ലക്ഷ്മിയമ്മ ചിരിക്കുന്നു എന്ന് തോന്നി അവള്‍ക്കു ..വിറയ്ക്കുന്ന മനസോടെ അവള്‍ തിരിഞ്ഞു നടന്നു വളര്‍ത്തു മകളുടെ കൂടെ അമ്മ വരുന്ന പോലെ തോന്നി..കഞ്ഞി കുടിക്കാന്‍ ...ഇടയ്ക്കിടെ ആലോരസപ്പെടു
​ത്തു
ന്ന ആ ശബ്ദം അവള്‍ അറിഞ്ഞു ..മോളെ ലക്ഷ്മി
​ അമ്മ
ക്ക് വിശക്കുന്നു ..

നീരാഞ്ജനം - സുജിത്ത് മുതുകുളം

2013, നവംബർ 7, വ്യാഴാഴ്‌ച

എനിക്കു തണുക്കുന്നു..


എനിക്ക് തണുക്കുന്നു 
ഞാന്‍  പറഞ്ഞിരുന്നതല്ലേ എനിക്കു തണുപ്പിനെ ഭയമാണെന്ന് 
എന്തിനാണ് എന്നെ ഈ ഇരുട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നത്..?
കണ്ണുകളിലെ കള്ളം കണ്ടു പിടിക്കപ്പെടുമെന്നു 
ഭയന്നിട്ടാണോ?
അതോ ഈ ഇരുട്ടില്‍ മുഖം കാണാണ്ട്
സംസാരിക്കാനോ?

മുഖം കാണാണ്ടിരിക്കാം 
കാരണം 
നിന്‍റെ മുഖം കാണുമ്പൊള്‍ ഞാന്‍ ചിരിച്ചു പോകും 
എന്‍റെ കണ്ണുകളിലേക്കു നോക്കിയിരുന്നു
നീ പറഞ്ഞ കള്ളങ്ങളൊക്കെ ഓര്‍ക്കുമ്പോള്‍
സത്യമായും ഞാന്‍ ചിരിച്ചു പോകും 
നിന്‍റെ ഈ മുഖംമൂടി വലിച്ചുകീറി ദൂരെക്കെറിയാന്‍ കൊതിയുന്ടെനിക്ക് 
പക്ഷെ നിന്‍റെ രക്തം എന്നെ വേദനിപ്പിക്കും 

നിന്നെ വീണ്ടും  കാണുമ്പൊള്‍ ചോദിയ്ക്കാന്‍ ഉറപ്പിച്ചൊരു ചോദ്യം 
നീ എനിക്കു സമ്മാനിച്ചത്‌ പ്രണയമായിരുന്നുവോ  
അതോ നീ അതിനെ പ്രണയം എന്ന പേര് 
ചൊല്ലി വിളിച്ചതോ 
ഇതെന്റെ രക്തമാണ് ..നിനക്ക് വേണ്ടി മാത്രം 
എന്നു ഞാന്‍ എഴുതി വെചപ്പോള്‍  
ഒരു തുള്ളി ബാക്കി വെക്കാതെ നീയെന്നെ 
അത് പങ്കു വെച്ചിരുന്നു എന്നു ഞാന്‍ അറിഞ്ഞില്ല 
കഴുത്തിലെ കുരുക്കു മുറുകുമ്പോള്‍ 
ഞാന്‍ ഒന്നു ചിരിച്ചിരുന്നു 
കാരണം നീ ഒരിക്കലെങ്കിലും കരയുമെന്ന വിശ്വാസം 
നീ കരഞ്ഞിരുന്നുവോ 
ഇല്ല നീ കരഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ 
ആ കുരുക്കിനെ ശപിചെനെ 

ഇനിയുമെന്തിനു കപടതയുമായി എനിക്കു ചുറ്റും 
ഒന്നു പ്രദക്ഷിണം വെക്കാന്‍ പോലും നിനക്കറിയില്ലല്ലോ
പറഞ്ഞില്ലേ എനിക്കു തണുക്കുന്നുണ്ടെന്ന്
ഇനിയെന്നെ സ്വപ്നത്തിലേക് വിളിച്ചു വരുത്തരുത് 
ഇനി..ഞാനുറങ്ങുന്ന പെട്ടിക്കുള്ളിലേക്കു 
ചോണനുറുമ്പുകളെ  കടത്തി വിടരുത് 
അതെന്നെ അസ്വസ്ഥമാക്കും ...

ദേവദാസി എന്ന പേരാണ് കൂടുതല്‍ നിനക്ക് ചെറുക 
തെരുവില്‍ മാംസം വില്‍ക്കുന്ന ദേവദാസി യല്ല   
മാംസത്തിന്റെ കണക്കു പറയാത്ത ദേവദാസി 
പോകും മുന്‍പൊരിക്കല്‍ കൂടി പറയുന്നു 
ദയവായി എന്നെ തിരിച്ചു വിളിക്കരുത്...
കഴിയില്ലെങ്കിലും ഞാന്‍ വരാന്‍ ശ്രമിച്ചു പോകും..
കാരണം നിനക്കറിയാത്ത പ്രണയതിന്റെ അര്‍ഥം എനിക്കറിയാം 

പോസ്റ്റ്‌ ബൈ 
നീരാഞ്ജനം (സുജിത്ത് മുതുകുളം )