2012, ഡിസംബർ 29, ശനിയാഴ്‌ച

ലജ്ജയില്ലാത്ത പൌരുഷങ്ങള്‍
















ലജ്ജയില്ലാത്ത  പൌരുഷങ്ങള്‍ വീണ്ടും 
കാമം മൂത്ത് പൊങ്ങിപ്പഴുക്കാതിരിക്കാന്‍ 

തഴുകിത്തലോടി ഉണര്‍ത്തി അതെ 

കാന്‍സര്‍ മുറിച്ചെടുത്തു .. 

ചുവപ്പ് കോട്ടയില്‍ 

പൊതു ദര്‍ശനത്തിനു വെക്കുക 



അല്ലെങ്കില്‍ ഉറക്കിക്കിടതിയ മകള്‍ക്ക് 

കൂട്ടിനു കാമുകനെ വിളിച്ചു വരുത്തുന്ന 

അമ്മയെന്ന് പേര് വിളിക്കപ്പെടുന്നവളുടെ 

നാഫിയില്‍ ആസിഡ് ഉരുക്കിയോഴിച്ചു .. 

അവളുടെ രോദനം ലോകത്തിനെ കേള്‍പ്പിക്കുക .. 



അതിലും ഭയക്കാത്ത ലോകമുന്ടെങ്കില്‍ .. 

ഈ നാടിനെ ആ ലോകത്തിനു വിട്ടു കൊടുക്കുക .. 

എന്നിട്ട് പാടിപ്പുകഴ്ത്തിയ സ്വാതന്ത്ര്യ സമര സിദ്ധാന്തം

വലിച്ചു ദൂരേക്കെറിഞ്ഞു 

പഴയ ബ്രിട്ടീഷ്‌ അടിമത്വത്തിന്റെ 

താക്കോല്‍ സ്വയം ഏറ്റെടുക്കുക 

അല്ലെങ്കില്‍ സ്വയം നിറയൊഴിച്ചു മരിക്കുക . 



എന്റെയും നിന്റെയും ഫെസ് ബുക്ക്‌ പ്രതികരണം.. 

അഞ്ചു ലൈക് നാല് കമന്റ്‌ ആര്‍ക്കും വേണ്ടത് .. 

നിന്റെ കണ്ണുനീരും രോഷവും വേണ്ടെനിക്ക് .. 

ഒന്നുകില്‍ നീ തെരുവിലിരങ്ങുക . 

നിന്റെ അമ്മയ്ക്കും നിന്റെ പെങ്ങള്‍ക്കും വേണ്ടി .. 



അല്ലെങ്കില്‍ നീ സ്വയം ഇല്ലാതെയാകുക .. 

ലജ്ജ കൊണ്ടെന്റെ കണ്ണുകള്‍ തുടിക്കുന്നു . 

തുറക്കാതെയിരിക്കാന്‍ ആരോ എന്നോടും പറയുന്നു .. 

ഞാനും നീയും ഒന്ന് തന്നെ .. 



സ്വന്തം ആത്മരതിയുടെ ഇരുട്ടില്‍ തപ്പി തടഞ്ഞു 

സ്വയം മൂര്ധന്യതയിലെത്തി 
ആശ്വാസം കൊണ്ട് ഞാനും നീയും 



അവര്‍ പറന്നു നടക്കട്ടെ .. 

കഴുകന്മാര്‍ക്ക് നമ്മള്‍ സമ്മാനിച്ച ലോകമല്ലേ .. 

അവര്‍ ഇരകളെ തേടട്ടെ .. 



ഞാന്‍ പോസ്ടിടാം .. എന്റെ അമര്‍ഷം കാണിക്കാം 

നീ ലൈക്‌ അടിക്കൂ .. അല്ലെങ്കില്‍ അളിയാ 

നല്ലൊരു കമന്റ്‌ താ .. 

ഞാനൊന്ന് ഞെളിയട്ടെ .. 

എന്റെ പെങ്ങളുടെ മാറില്‍  

മുറിവുണ്ടാക്കിയ പല്ലുകള്‍ .. 
നമുക്ക് പോസ്റ്റ്‌ ചെയ്യാം .. 


സ്വയം മാറുക നിങ്ങള്‍ ഭരണകൂടമേ .. 

ഞങ്ങളും തുടങ്ങും അരാജകത്വത്തിന്റെ 

പുതിയ കോലങ്ങള്‍ ചമയ്ക്കും ഞങ്ങളും 

സുഭാഷിനെ ഞങ്ങള്‍ തിരികെ വിളിക്കും 

കൂട്ടിനു ഭഗത്തിനെയും .. 

പട്ടികളെപ്പോലെ കൊന്നു കൊലവിളിക്കും .. 



അന്ന് നിങ്ങള്‍ പറയരുത് ..

ഞങ്ങള്‍ തീവ്രവാദികളെന്നു .

ഒടുവില്‍ നിങ്ങള്‍ സ്രിഷ്ടിക്കേണ്ടി വരും 

ഞങ്ങളെ അവസാനിപ്പിക്കാന്‍ 

നിങ്ങള്ക്ക് പുതിയൊരു 

വ്യാജ ഏറ്റുമുട്ടല്‍ സ്രിഷ്ടിക്കേണ്ടി വരരുത് .. 



ഓര്‍ക്കുക ഭരണകൂടമേ .. 
പറഞ്ഞില്ലേ ഞങ്ങള്‍ 
ഞങ്ങള്‍ക്ക് ക്ഷമയില്ല 
ഞങ്ങള്‍ക്ക് വേണ്ടത് അതാണ്‌ 
മാറും മുലയും കാണുമ്പോള്‍ 
പൊങ്ങിയുയരുന്ന .. അമ്മയെ മറന്നവന്റെ 
പെങ്ങളെ മറന്നവന്റെ 
അവന്റെ പുരുഷത്വം .. 





നീരാഞ്ജനം (സുജിത്ത് മുതുകുളം) 






11 അഭിപ്രായങ്ങൾ:

  1. ലജ്ജയില്ലാത പൌരുഷങ്ങള്‍
    വീണ്ടും കാമം മൂത്ത് പൊങ്ങിപ്പഴുക്കാതിരിക്കാന്‍
    തഴുകിത്തലോടി ഉണര്‍ത്തി
    അതെ കാന്‍സര്‍ മുറിച്ചെടുത്തു ..
    ചുവപ്പ് കോട്ടയില്‍ പൊതു ദര്‍ശനത്തിനു വെക്കുക

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാന്‍ പോസ്ടിടാം .. എന്റെ അമര്‍ഷം കാണിക്കാം

      ഇല്ലാതാക്കൂ
    2. നമ്മള്‍ പണ്ടും അത് മാത്രമല്ലെ ചെയ്യാറുള്ളൂ ശ്രീ പാറമ്മല്‍

      ഇല്ലാതാക്കൂ
  2. ലജ്ജയില്ലാത പൌരുഷങ്ങള്‍ വീണ്ടും കാമം മൂത്ത് പൊങ്ങിപ്പഴുക്കാതിരിക്കാന്‍ .....കൊള്ളാം....ചില അക്ഷര പിശാചിനേയും ഓടിക്കുക...ഭാവുകങ്ങൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി സാര്‍ - പക്ഷെ പൊങ്ങിപ്പഴുത്തു പൊട്ടി പടര്‍ന്നു കൊണ്ടേയിരിക്കുന്നു

      ഇല്ലാതാക്കൂ
  3. ഈ അമര്‍ഷത്തിന്റെ കനലുകള്‍
    കെടാതെ കാക്കുക..

    പാതയോരത്തും ഇരുളിന്റെ മറവിലും
    പൂച്ചയെപ്പോലെ സൂക്ഷിച്ചു നോക്കുക.
    ആശംസകള്‍..

    കുറെ അക്ഷരത്തെറ്റുകള്‍ ഉണ്ട്.ശ്രദ്ധിക്കുക

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി എന്റെ ..ലോകം അക്ഷരപ്പിശാചിനെ ഓടിക്കാന്‍ ശ്രമിക്കാം

      ഇല്ലാതാക്കൂ
    2. വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍ ..

      ഇല്ലാതാക്കൂ
  4. വളരെ നന്നായിട്ടുണ്ട് , അഭിനന്ദനങ്ങള്‍ ..

    മറുപടിഇല്ലാതാക്കൂ
  5. എന്ത് ചെയ്യാം സുഹൃത്തെ ..
    അമര്ഷം അടക്കിപ്പിടിച്ചു വെക്കാൻ ഇനിയും ആവില്ല .
    എന്ത് ചെയ്യും ?
    ആരോട് പറയും ?
    അറിയില്ല .. എങ്കിലും
    കൂടെ ഞാനുമുണ്ട് .. കഴുക ശരീരങ്ങളിൽ ഒരു റീത്ത് വെക്കാം

    മറുപടിഇല്ലാതാക്കൂ